പ്രിയേ, നിന് കാലൊച്ച കാതോര്ത്തിരുളിന്െറ മാറില്‍-
തളര്‍ന്നു കിടക്കുന്നു, ഞാനിന്നുമേകനായ്...
നൃത്തധ്വനികളിലെതോ വിലാപത്തിന്,
നാദമെന്‍ കര്‍ണ്ണം തിരിച്ചറിന്ജീടുന്നു.
ഇക്കൊടും വേനലിനഗ്നിയില് ചാമ്പലായ് ,
കുംകുമപൂവുകള്- എന്‍ മോഹസൂനങ്ങള്‍.
ഇക്കൊടുംകാറ്റില് ചിറകുതളര്ന്നൊരി-
പഞ്ചവര്‍ണക്കിളി - എന്‍ വര്‍ണ്ണ സ്വപ്നങ്ങള്‍.
വെട്ടമോരിത്തിരിയില്ല, പടുതിരി,
മിന്നി ത്തെളിയാന് പിടയ്ക്കുന്ന നാളമായ് ,
ഒരു കണമെണ്ണ പകര്‍ന്നു തരിക നീ,
ജീവശ്വാസ്സമായ് , വന്നിടു വൈകാതെ.
Saturday, December 05, 2009
Monday, November 30, 2009
നിന്റെ നാമം
അന്തിമേഘത്തിന് ചുവപ്പിലെവിടെയോ,
അന്തരംഗത്തിന് വിഷാദം പുരണ്ടുവോ?
സന്ധ്യതന്‍ കൈയ്യിലെ വിപഞ്ചികാ നാദത്തിലെ-
ന്നാത്മരോദനമിഴുകി പടര്‍ന്നുവോ?
ഹാസം മറക്കാത്തയരുവിതന് ചുണ്ടിലും,
എന്റെ ഹൃദയദുഖം പകര്‍ന്നെന്നോ?
രാക്കിളി രാഗം മറന്നെന്നോ, നോവിന്റെ,
തമ്പിനകത്തു സമാധിയായെന്നോ?
ഇന്നെന്റെ നീറുന്ന നോവുകളൊക്കെയും,
ചാലിച്ചെടുത്തൊരു ചിത്രം ചമയ്ക്കട്ടെ,
എന്നിട്ടതിന്റെ ചുവട്ടിലായ്, ചെഞ്ചോര-
മുക്കി വരക്കട്ടെ, നിന്റെ നാമം.
Tuesday, November 24, 2009
തോന്നലുകള്‍
സ്നേഹമോ സ്നേഹത്തിന് നിറം പോയ ചിത്രങ്ങളോ,
ഉള്ളിന്റെ ഉള്ളിലായ് നീറുമീ വേദന -
സ്നേഹ രാഹിത്യതിന് കനലോ-
നിഴലോ, നീളുന്നൊരീ കൂരിരുളോ-
എന്‍ മുന്നില്‍ പടരുന്നതെന്തോ,
സ്വപ്നം കരിഞ്ഞ ചാമ്പലോ?
സ്നേഹത്തിന് നിറം ചേര്‍ത്ത ചിത്രങ്ങള്‍-
നാട്ടിയോരീ , വഴി വക്കില്‍, ദിക്കറിയാ-
തേതോ പഥിക, നന്യനോ-
ഞാന്‍, ആരെന്നെനിക്കറിയീല, യെന്‍-
നിഴലുമെന്‍, രൂപം വികൃതമായോ?
സ്വപ്നമോ, ചിറകു കരിഞ്ഞൊരു പക്ഷിയോ,
ജീവനില്‍ ദീനം വിലപിക്കതെന്തോ ,
മുറിവേറ്റു പിടയുന്നോരെന്‍ ജീവനോ ?
മിഴി നീരോഴുകി പ്പടര്‍ന്ന കപോലമോ,
വിളര്ത്തോരീ സന്ധ്യയോ ,
വിഷാദരാഗമായ് മനസ്സില്‍ നിറയുന്നോരീ ദുഖം,
എന്നത്മരാഗമോ?
ഉള്ളിന്റെ ഉള്ളിലായ് നീറുമീ വേദന -
സ്നേഹ രാഹിത്യതിന് കനലോ-
നിഴലോ, നീളുന്നൊരീ കൂരിരുളോ-
എന്‍ മുന്നില്‍ പടരുന്നതെന്തോ,
സ്വപ്നം കരിഞ്ഞ ചാമ്പലോ?
സ്നേഹത്തിന് നിറം ചേര്‍ത്ത ചിത്രങ്ങള്‍-
നാട്ടിയോരീ , വഴി വക്കില്‍, ദിക്കറിയാ-
തേതോ പഥിക, നന്യനോ-
ഞാന്‍, ആരെന്നെനിക്കറിയീല, യെന്‍-
നിഴലുമെന്‍, രൂപം വികൃതമായോ?
സ്വപ്നമോ, ചിറകു കരിഞ്ഞൊരു പക്ഷിയോ,
ജീവനില്‍ ദീനം വിലപിക്കതെന്തോ ,
മുറിവേറ്റു പിടയുന്നോരെന്‍ ജീവനോ ?
മിഴി നീരോഴുകി പ്പടര്‍ന്ന കപോലമോ,
വിളര്ത്തോരീ സന്ധ്യയോ ,
വിഷാദരാഗമായ് മനസ്സില്‍ നിറയുന്നോരീ ദുഖം,
എന്നത്മരാഗമോ?
Sunday, November 22, 2009
പ്രിയേ, നീ എവിടെ?
കാത്തിരുന്നേന്‍, സഖി, നിന് കഥ കേള്‍ക്കുവാന്‍ ഞാന്‍ സദാ
കാത്തിരിക്കുന്നിപ്പോഴും, ശിഷ്ടനാം ഞാന്‍ വൃഥാ,
എന്തു ഭവിച്ചു നിനക്കെന്നറിയുവാന്, പ്രിയേ,
എത്ര കൊതിയുന്ടെന്നറിക,യോതട്ടെ , ഞാന്‍.
ഇന്നീക്കഴിഞ്ഞ ദിനങ്ങളിലോക്കെയും, കണ്ടില്ല ,
ഇമ്പമെഴും, നിന് കൈയ്യക്ഷരങ്ങളൊന്നുമേ,
അക്ഷരമെന്നു ഞാനോര്ത്തോരീ ബന്ധവും,
നിശ്ചയം, മറവിതന്‍ കയത്തില്‍ മറയുന്നുവോ?
ഒന്നു, നീ, ചൊല്ലു, മറന്നോ, നിന് പ്രിയനേ,
ഓര്‍ക്കുവാന്‍, സമയവും ഇല്ലന്നു വന്നുവോ?
മണ്ണില്‍ ചലനങ്ങളൊക്കെ നിലച്ചാലും,
മനസ്സിന് ചലനം നിലയ്ക്കുമോ പ്രിയേ?

Friday, November 20, 2009
പ്രേമഗീതം
പാതയില്‍, പദ്മങ്ങളില്‍ ,
പ്രാണനില്‍ , പ്രതീക്ഷയില്‍,
ഓമനേ, കണ്ടു നിന്റെ
മോഹിത രൂപമിന്നും.
ഉമ്മവച്ചുണര്ത്തീ ,നീ,
ലാളിച്ചു വളര്‍ത്തി ,നീ,
കൂട്ടിലിട്ടടച്ചുവെന് ,
മോഹത്തെ, ഹൃദയത്തെ,
എന്തിനായിന്നീ പാവം,
കിളിയെ തച്ചുടച്ചു,
പാപമായ്, പതിയമായ് ,
ഭവിച്ചോ പ്രവൃത്തികള്‍.
മാപ്പു ചോദിചീടുന്നു,
യോഗ്യനോ, അറിയില്ല,
പോകുക അത്മപ്രിയെ ,
നന്മകള് ഭവിക്കട്ടെ.
ഓര്‍മയില്‍, സ്വപ്നങ്ങളില്‍,
തളിര്‍ത്തു പുത്തു നില്ക്കും ,
ഓമനേ, നിന്റെ രൂപ -
ഭാവങ്ങള്‍, നിത്യം നൂനം.
ഒരു വ്യാമോഹം
ഒരു പൊന്‍ നാളമായ് വരിക, സഖീ, നീ-
യീവിളക്കിന് തിരിയില്‍ തങ്ങി, നീ-
എരിഞ്ഞു നില്ക്കു ദീപ്തമായ് ,
ആ വെളിച്ചമെന് ജീവനെ ഉണര്ത്തട്ടെ
ആ ചൂടിലെന്‍ കുളിരകററട്ടെ, തോഴി, ഞാന്‍
Wednesday, November 18, 2009
കാത്തിരിപ്പിന്റെ അവസാനം
Tuesday, October 27, 2009
ചരിത്രത്തിന്റെ ഗതിമാറ്റം
ഒരത്താഴ വിരുന്നിന്റെ സംസാര വേളയിലാണ് രാജ്ഞി അക്കാര്യം സൂചിപ്പിച്ചത്. എന്നെ ക്കൂടാതെ ക്ലിയോപാട്രയും ഉണ്ടായിരുന്നു. തികച്ചും ഔപചാരികമായ ഒരു വിരുന്ന്.
ഇന്ത്യയിലെ സ്ഥിതിഗതികള്‍ അവരെ വല്ലാതെ അലട്ടിയിരുന്നുവെന്നു വ്യക്തം. അവരെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു, "ചേച്ചി വിഷമിക്കേണ്ട, ഇന്ത്യക്കാരല്ലേ, അത്രയ്ക്ക് പ്രതികരണശേഷിയൊന്നും അവര്‍ക്കില്ല. കുറെ ഇന്കിലാബും ഒച്ചയും ഒക്കെ ഉണ്ടാക്കിയെന്നിരിക്കും. അത്ര തന്നെ"
ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന ബീയര്‍ ഒന്നു മൊത്തിയശേഷം അവര്‍ പറഞ്ഞു ,"അങ്ങിനെയല്ല മിസ്റ്റര്‍ കുമാര്‍, സംഗതികള്‍ ഏറെ മാറിയിരിക്കുന്നു. അഴിമതിയോ, ബോഫോഴ്സ് തുടങ്ങിയ കാര്യങ്ങളിലോ നിങ്ങള്‍ പറഞ്ഞതു ശരിയായിരിക്കാം. പിന്നെ കൊണ്ഗ്രസ്സുകാരെ കൊണ്ടല്ല ഞാന്‍ പേടിക്കുന്നത് "
"പിന്നെ..." കോഴിക്കാലിന്റെ മാംസളമായ തുടഭാഗം കടിച്ചിറക്കി ക്കൊണ്ട് ക്ലിയോപാട്ര ചോദ്യമെറിഞ്ഞു.
"കമ്മുണിസ്റ്റുകാര്‍. മേല്‍ജാതിക്കാരായ കുറെ പേരൊഴികെ , ജനങ്ങള്‍ ഇപ്പോള്‍ അവരുടെ കൂടെയാണ് "
"ആരായാലും ഇന്ത്യക്കാരല്ലേ" ഈജിപ്തിന്റെ മഹാറാണി ചിരിച്ചുകൊണ്ടെന്നെ നോക്കി .
ബിയറിലേക്ക് ഐസ് കഷണങ്ങള്‍ ഇട്ടു കൊണ്ടു, രാജ്ഞി തടഞ്ഞു....
"നോ...നോ.. സംഗതികള്‍ അവിടം വിട്ടു. റഷ്യയും ചൈനയും ഒക്കെ അവരെ സഹായിക്കുന്നു എന്നതാണ് സത്യം"
ഞാനൊരു ഞണ്ടിന്റെ കാലിനുള്ളിലെ മാംസത്തിനു കടികൂടുകയായിരുന്നു. അത് കണ്ടു ക്ലിയോപാട്ര പറഞ്ഞു, " ഈ ഞണ്ട്കളോടുള്ള പ്രിയം ഇതുവരെ കുറഞ്ഞില്ലേ?"
അത് കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ മറ്റൊന്ന് കൂടി എടുത്തു.
അപ്പോള്‍ ക്ലിയോപാട്ര പറഞ്ഞു, "പട്ടാളത്തെകൊണ്ടു സാധിക്കുന്നില്ലന്നോ, അവരെ അമര്‍ച്ച ചെയ്യാന്‍?"
"നിനക്കെന്തറിയാം കാര്യങ്ങള്‍, പട്ടാളം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കുമെന്ന് എന്താണുറപ്പ്. നീ കേട്ടിട്ടില്ലേ ശിപ്പായി ലഹളയെന്നു" രാജ്ഞി ചോദ്യമെറിഞ്ഞു .
"പിന്നെ...ശമ്പളക്കൂടുതലിനോ മറ്റോ ആയിരുന്നില്ലേ ആ സമരം"
" ങാ... അതാണ് ഞാന്‍ പറഞ്ഞതു... സത്യത്തില്‍ അത് നമ്മള് പ്രചരിപ്പിച്ച ഒരു നുണ. അത് ശരിക്കുമൊരു 'മ്യുട്ടിനി' ആയിരുന്നു. ഒരു കൂ ഡി താ. പക്ഷെ ഫലിച്ചില്ല. അന്ന് നേതൃതം കൊടുക്കാന്‍ ആളില്ലായിരുന്നു. അത് നമ്മള് മുതലെടുത്തു. ഇന്നത് പറ്റില്ല. കൂടാതെ പട്ടാളത്തെ തീറ്റി പോറ്റുന്നതു നഷ്ട്ടകച്ചവടവുമാണിപ്പോള്‍.
"അതെങ്ങനെ" ഞാന്‍ അജ്ഞത നടിച്ചു.
" അത് പരമ രഹസ്യമാണ് , കിട്ടുടുന്നതില്‍ കൂടുതല്‍ ചിലവാണ്"
റമ്മിന്റെ കുപ്പിയില്‍ നിന്നും നേരെ കുടിക്കുന്ന ക്ലിയോപട്രയെ ഞാന്‍ അത്ഭുതതോടെ നോക്കി. അത് കണ്ടിട്ട് അവള് പറഞ്ഞു "അനിയ, നീ എന്നെ കുറിച്ചു പലതും കേട്ടിരിക്കും. പക്ഷെ ഞാന്‍ സ്വകാര്യതയില്‍ സത്യസന്ധയാണ് . പുറത്തെ പാര്‍ടികളില്‍ ഞാന്‍ വീഞ്ഞേ കഴിക്കു. അതൊരു മുഖംമൂടിയാണ്. അതികാരം തരുന്ന സ്വാതന്ത്ര്യം, അതിനെക്കാള്‍ കൂടുതലാണ് അത് തരുന്ന വിലക്കുകള്‍." അത് ശരിയല്ലേ എന്നമട്ടില്‍ അവര്‍ രാജ്ഞിയെ നോക്കി.
ഇന്ഗ്ലാണ്ടിടന്റെ രാജ്ഞി മുഖം താഴ്ത്തി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. എന്നിട്ട് പെട്ടന്ന് പറഞ്ഞു, " രാജ്യം നഷ്ട്ടപ്പെടുന്നതിലല്ല എനിക്ക് ഖേദം. ആ കൊമ്മുനിസ്റ്ടുകാര്‍ക്ക് അത് കിട്ടുമല്ലോ എന്നോര്‍ത്താ. എങ്ങനെ അത് തടയാം എന്നാണെന്റെ ചിന്ത."
ഒരു കവിള്‍കൂടി മൊത്തിയ ശേഷം ക്ലിയോപാട്ര എഴുന്നേറ്റു പോയി. അപ്പോള്‍ രാജ്ഞി പറഞ്ഞു "അവള്‍ക്കിതൊന്നും മനസ്സിലാവില്ല, അല്ലാ, ആ കാലമല്ലല്ലോ ഈ കാലം"
എന്റെ ഗ്ലാസ് കാലിയായത് കണ്ടു, രാജ്ഞി വീണ്ടും നിറച്ചു.
"പറയു.... കുമാര്‍... നിനക്കെന്തങ്കിലും ബുദ്ധി തോന്നുന്നുണ്ടോ?"
എന്റെ ബുദ്ധിയില്ലാത്ത തലയില്‍ വിരലോടിച്ചു ആലോചിക്കുന്നതായി ഞാന്‍ നടിച്ചു.
അപ്പോള്‍ ക്ലിയോപാട്ര തിരിച്ചു വന്നു. കയ്യില്‍ നിറയെ കശുവണ്ടി പരിപ്പുമായി. അത് കൊറിച്ചുകൊണ്ട് അവള് പറഞ്ഞു," നിനക്കൊരു കാര്യം ചെയ്യാം. രാജ്യം നഷ്ടപ്പെടുന്നതില്‍ ദുഃഖമില്ലങ്കില്‍, അധികാരം കൈ മാറുക."
"അതെങ്ങനെ..."ഉദാസീനയായി രാജ്ഞി ചോദിച്ചു.
"കൊണ്ഗ്രസ്സു കാരിലേക്ക്, കേട്ടിടത്തോളം അവരെല്ലാം നമ്മെ പ്പോലെ വലിയ വീട്ടില്‍ ജനിച്ച മര്യാധക്കരാന് . പിന്നെ കംമുനിസ്ടുകാര്‍ക്ക് വളരാന്‍ കാരണവും ഇല്ലാതാവും."
പെട്ടന്ന് രാജ്ഞി ചാടി എഴുന്നേറ്റു, ക്ലിയോപട്രെയേ വട്ടം കെട്ടിപ്പിടിച്ചു, "എന്റെ ചേച്ചി, ചേച്ചി ഒരിക്കല്‍ കൂടി ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കാന്‍ പോകുന്നു... ഞാനെങ്ങനെ ഇതിന് നന്ദി പറയും"
ക്ലിയോപാട്ര തല തല്ലി ചിരിച്ചു... കൂടെ ഞാനും....

Thursday, October 22, 2009
ഒരു വിഷുപ്പാട്ട്
അമ്മേ, മനസ്സിന്റെ നോവുകളൊക്കെയും
അല്പ നേരത്തേക്കുമറക്കുവാനായി ഞാന്‍
നിന്റെ മടിയില്‍ തല ചേര്‍ത്തുറങ്ങട്ടെ
നിന്റെ കരങ്ങള്‍ എന്നെ തഴുകട്ടേ.
വിഷുപ്പക്ഷി പാടുന്നകലെ മരക്കൊമ്പില്‍,
പാട്ടിന്റെ ശീലില് കണിക്കൊന്നയാടുന്നു.
പോയ കാലത്തിന് കഥകള്‍ മനസ്സിലോ,
മറ്റൊരു കൊന്നയായ് പൂത്തുലന്ഞീടുന്നു.
അമ്മേ, മനസ്സിന്റെ കൂരിരുള്‍ കാവില്‍ നീ,
ഒരു തരി വെട്ടം തെളിച്ചു വെച്ചീടുമോ,
ആ തിരി വെട്ടത്തില്‍ ഉണരട്ടെയെന്‍ ജീവന്,
ആ ചെറു ചൂടില്‍ തളിര്‍ക്കട്ടെയെന്‍ മനം.
Saturday, October 17, 2009
ദീപാളി ആശംസങള്‍
Thursday, October 15, 2009
അത്താണി
ആരുണ്ടെനിക്കെന്റെ ദുഃഖങ്ങള്‍ പങ്കിടാന്‍,
ആരുണ്ടെനിക്കൊന്നാശ്വസിചീടുവാന്‍,
ജീവിത ദുഃഖത്തിന് ഭാണ്ടാവുമേറി ഞാന്‍ ,
ഈ വഴി വക്കില്‍ തളര്‍ന്നു നില്ക്കുന്നിതാ,
പോയ കാലത്തിന് നോവും സ്മരണകള്‍ ,
പൊന്നിന് സുചികളായി ഹൃത്തില്‍ തറക്കവേ,
നീറുന്നോരത്മാവ് കെഞ്ചുന്നു പിന്നെയും ,
ആരുണ്ടെനിക്കെന്റെ ദുഃഖങ്ങള്‍ പങ്കിടാന്‍....
വിണ്ണില്‍ പറന്നു മദിച്ച പതന്ഗങ്ങള്,
മണ്ണില്‍ ചിറകറ്റു വീണ മോഹങ്ങളോ,
ഭാവന, പറക്കാനറക്കുന്ന പക്ഷിയായ് ,
കൂട്ടില്‍ ചടഞ്ഞു കിടക്കുന്നലസ്സമായ്,

വാനംപാടിയോട്
ഹേ, വാനമ്പാടി,
നീയെത്ര അകലെയാണ് ,
നീല വിഹായസ്സില്‍, നീ
സ്വച്ചന്ദം പാറിപ്പറക്കുന്നു ,
ഹേ, വാനമ്പാടി,
നിന്നോടെനിക്ക് അസുയയാണ് .....
നീയെത്ര അകലെയാണ് ,
നീല വിഹായസ്സില്‍, നീ
സ്വച്ചന്ദം പാറിപ്പറക്കുന്നു ,
ഹേ, വാനമ്പാടി,
നിന്നോടെനിക്ക് അസുയയാണ് .....
പരീക്ഷയും പെണ്‍കുട്ടികളും
പരീക്ഷകളും പെണ്‍കുട്ടികളും ഒരു പോലെയാണ് ...
സിലബസ്സില്‍ ഇല്ലാത്ത ചോദ്യങ്ങളും...
പ്രതീഷിക്കാത്ത ഫലവും......
സിലബസ്സില്‍ ഇല്ലാത്ത ചോദ്യങ്ങളും...
പ്രതീഷിക്കാത്ത ഫലവും......
Wednesday, October 14, 2009
വഴിയോരക്കാഴ്ചകള്‍
ഈ നഗരത്തില്‍, ഈ തിരക്കില്‍, ഈ കുത്തൊഴിക്കില്‍, ഒറ്റപ്പെട്ട്, ഒഴുക്കില്‍ തടഞ്ഞുനില്‍ക്കുന്ന ഒരു കരിയില പോലെ........
ഇവിടെ ഞാനും.....
ഈ നഗരത്തെ നോക്കികാണുക,
അതൊരു ഒഴിവാക്കാനാകാത്ത ദിനചര്യ.......
ഈ നഗരത്തിന്റെ എല്ലാ മുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് .......
നിശബ്ദമായി കേഴുന്ന നഗരം,
ഉറക്കച്ചടവുള്ള നഗരം,
വിയര്‍ത്തു നാറുന്ന നഗരം,
വ്രീളവിവശയായ നഗരം,
കാമിനി യായ നഗരം,
കത്തിജ്വാലിക്കുന്ന നഗരം,
പിന്നെ ...........
പുലര്‍ച്ച.....
അവള് ആലസ്യത്തോടെ, ഉണരുന്ന നേരം..
പാതയോരങ്ങള്‍ നീണ്ടു വിശാലമായി കിടക്കുന്നു,
നിറയെ "ഓട്ടക്കാരാണ്".... കുറെ നല്ല "നടപ്പുകാരും"
ജീവിതം കൈ വിട്ടു പോകതിരിക്കുവാനുള്ള ഓട്ടം....
"Junk food" ഉം "Cola" യും കഴിച്ചു തടിച്ചു വീര്‍ത്ത "കുഞ്ഞുങ്ങള്‍ " ഓടുകയാണ് ....
ജീവിതം മുഴുവന്‍...
കൈ കൊട്ടി കൊണ്ടു നടക്കുന്നവര്‍,
വ്യായാമമുറകള്‍ കാട്ടി നടക്കുന്നവര്‍,
ജോങിങ്ങുകാര്,
പ്രണയ ജോടികള്‍ (eg: പൂച്ച പാലു കുടിക്കുന്ന പഴയ കഥ)
എല്ലാവര്ക്കും ഒരേ ലക്ഷ്യം .....
ജീവിതം കാത്തു സുക്ഷിക്കണം.....
ഒളിഞ്ഞു വരുന്ന "തീവ്രവാദി" യുടെ ബോംബിനു മുന്നില്‍ എറിഞ്ഞു കൊടുക്കാന്‍....
ഈ ഓട്ടക്കാര്‍ പതുക്കെ അലിഞ്ഞു തീരുമ്പോള്‍ പുതിയ കാഴ്ച...
വീണ്ടും ഓട്ടക്കാരാണ് .....
പുതിയ തരം,
നേരത്തിനു ഒഫ്ഫിസ്സിലെത്താന്...
ബസ്സ് പിടിക്കാന്‍ ,
തീവണ്ടി പിടിക്കാന്‍ ,
അങ്ങനെ പലതും പിടിക്കാന്‍, പിടിച്ചടക്കാന്‍ ഓടുകയാണ് ......
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടം .....
സന്ധ്യ....
നഗരം സുന്ദരിയാകുന്ന നേരം,
ഓടുന്നവര്‍ വളരെ കുറവ് , നടക്കുന്നവര്‍ കൂടുതല്‍,
വസ്ത്രങ്ങള്‍ ചുറ്റിയ ചിലന്തികള്‍ വലവച്ചു കാത്തിരിക്കുന്ന,
ചുവന്ന തെരുവുകള്‍ .....
പ്രപ്പിടിയന്മാരായ "പിമ്പുകള്‍"......
ചായം തേച്ച ചെഞ്ച്ച്ചുണ്ടുകളില് ലോകത്തോടുള്ള (ആണിനോടുള്ള) പുച്ഛം...
മലയാളം പറയാന്‍ മടിക്കുന്ന മലയാളികളുടെ റോഡരികിലെ "മാര്‍ജിന്‍ ഫ്രീ" കടകള്‍.....
"റെഡി മെയ്ട്" കടകള്‍ ...
രാത്രി...
നേരിയ വെളിച്ചത്തില്‍, ഇരുളില്‍ മറഞ്ഞു നില്ക്കുന്ന,
ആള് രൂപങ്ങള്‍,
ഇരുളില്‍, ഇരുളിനെ സ്നേഹിക്കുന്ന ആള് രൂപങ്ങളെ,
കാത്തു നില്ക്കുന്നവര്....
"closet" ലവേര്‍സ് .....
ഫുട്പാത്തില്‍ കെട്ടുപിണഞ്ഞ നിഴലുകള്‍.....
അങ്ങനെ...... അങ്ങിനെ......
വീണ്ടും പ്രഭാതമാകുന്നു....
വീണ്ടും കാഴ്ചകള്‍ തുടരുന്നു....
ഞാന്‍ ഇന്നും കാഴ്ച്ചക്കാരനായി .........ഇവിടെ...ഒറ്റയ്ക്ക്
............അങ്ങനെ........അങ്ങിനെ...............അങ്ങിനെ......
Sunday, October 04, 2009
Thursday, October 01, 2009
ബ്ലോഗിന്റെ കര്‍മ്മം
ഈയിടെ വായിച്ച ബ്ലോഗുകള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ബ്ലോഗുകളുടെ അധപ്പതനം. അഭിപ്രായങ്ങള്‍, കമന്റ്സ്, എഴുതുന്നത് മറ്റുള്ളവരെ പ്രകോപിപ്പിക്കാനും അതുവഴി ആളെ കൂട്ടാനും ഉള്ള ഒരു ചുളുക്ക് വിദ്യ ആണെന്ന് തോന്നുന്നു. (പഴയ മനസ്സില്‍ തോന്നിയതാണ് , ക്ഷമിക്കണം, വഴക്കിനു വരരുതെ). മറ്റൊരു കാര്യം, കമന്റ് കേട്ട പാതി കേള്‍ക്കാത്ത പാതി തിരിച്ചുള്ള തെറി വിളിയും. മലയാളത്തിന്റെ ഒരു വിധി , മലയാളിയുടെയും. മലയാളിയുടെ അഹന്ത കാണണമേങ്കില്‍ ബ്ലോഗു വായിച്ചാല്‍ മതി.
Friday, September 11, 2009
Thursday, September 10, 2009
ശ്രുതിയോഴിഞ്ഞ വീണ
എന്നെ തിരയുന്നു ഞാനെന്‍ നിഴലില്‍ വ്യര്തമായിന്നുമീ, നട്ടുച്ചനേരത്തും,
വേനലിന് സ്വപ്നത്തില്‍ വേപുദുപൂണ്ടു ഞാന്‍ ,
നിന്നെ തിരയുന്നു, എന്‍ നിഴലില്‍.
എന്നോ തകര്ന്നൊരെന് വീണയുമായിന്നു,
ഞാനെന്‍ പുഴയുടെ തീരത്തു നില്ക്കവേ,
മന്ദസമീരനില്‍ ആലോലമാടി നീ,
വീണ്ടുമെന്‍ വീണയില്‍ ഏറിടുന്നു
ഇല്ല, സഖി, യിതു, പാടുകയില്ലിനീ,
ഈ വീണക്കമ്പിയില്‍ ശ്രുതിയുനരില്ലിനി,
ഒരു മോഹ, മോരുസ്വപ്നമുനരുകയില്ലിനി,
ശ്രുതിയോഴിഞ്ഞൊരു വീണയായിന്നുഞാന്
Wednesday, September 09, 2009
Monday, September 07, 2009
വര്‍ണ്ണമേഘങ്ങളെ എന്റെ വര്‍ണ്ണമേഘങ്ങളെ,
സിന്ദൂരസന്ധ്യാ മേഘങ്ങളേ, നീലാകാശത്തെ പുഷ്പിണിയാക്കി നിങ്ങള്‍ ,
ഇന്നു, വസുന്ധരയെ സുന്ദരിയാക്കി നിങ്ങള്‍,
സുന്ദരിയാക്കി നിങ്ങള്‍.
സ്വപ്നങ്ങളിന്നു ചമച്ചൊരു സ്വര്‍ണ രഥത്തിലേറി,
നിങ്ങടെ നര്ത്തനശാലയിലെത്തി ,
എന്‍ പ്രിയ സഖിയെ കാണാന്‍ ,
എന്‍ പ്രിയ സഖിയെ കാണാന്‍ .
വെഞ്ചാമാരങ്ങള്‍ വീശി നിങ്ങള്‍,
വേണ് തിങ്കള്‍ ദീപവും കൊളുത്തി ,
താരക തോരണ മാലകള്‍ ചാര്‍ത്തി ,
വരവേല്പ്പിനായ് അണിഞ്ഞൊരുങ്ങി .
പനിനീര് പരിമളം തൂകി വന്നു
പരിമൃദു പവനന് ചാരെ
പട്ടുടയാടകള്‍ ചാര്‍ത്തീ നില്പ്പു
പട്ടമഹിഷിയായീ ,
അവള് പട്ട മഹിഷി യായി .
Saturday, September 05, 2009
നമുക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ മനോഹര ഭൂമി,
പിന്നെ ഒരുപാടു സ്വപ്നങ്ങള്‍
പിന്നെ ഒരുപാടു സ്വപ്നങ്ങള്‍
പ്രമുഖ വ്യക്തികള്‍ ഒരുപാടു നഷ്ടപ്പെട്ട ഒരു കാലഘട്ടമായിരുന്നു
ഈ കഴിഞ്ഞുപോയത്.
വിലാപങ്ങള്‍ അടങ്ങും മുന്‍പേ മറ്റൊരു മരണം.
ഓണം അങ്ങനെ കഴിഞ്ഞു.
ഇനി അടുത്ത ഓണത്തിനായ് നമുക്കു കാത്തിരിക്കാം.
മുരളിയുടെയും, രാജന് പി ദേവിന്ടെയും
മറ്റും വിയോഗം മലയാളിക്ക് മറക്കാനാവാത്ത
ഒരു നഷ്ടമായി തുടരും.

Thursday, September 03, 2009
ഈ പൊന്നോണവും കടന്നു പോവുകയാണ്. ഒരു പ്രധാന വ്യക്തിയെക്കൂടി കാലം യവനികക്കുള്ളില്‍ മറച്ചു.
ഇപ്പോള്‍, ഈ നിശബ്ദതയില്‍, ജീവിതത്തിന്റെ അര്‍ത്ഥ രാഹിത്യം ഒരു ഓര്‍മക്കുറിപ്പുപോലെ എന്റെ മനസ്സില്‍ ആരോ ചൂണ്ടാണി കൊണ്ടെഴുതുകയാണ്. മരണം, കഥയില്‍ ഇല്ലാതിരുന്ന ഒരു കഥാപാത്രമായ് എവിടന്നോ വന്നു അരങ്ങു തകര്‍ക്കുകയാണ്. വാടക ഗുണ്ടകളുടെയും, കൊട്ടേഷന്‍ സംഘങ്ങളുടെയും കയ്യില്‍ നിന്നു രക്ഷപെട്ടാല്‍ അത് ഭാഗ്യം എന്ന് കരുതുന്ന മലയാളിയുടെ സ്വന്തം നാട്ടില്‍ വര്‍ഷത്തിലോരിക്കലെങ്കിലും വന്നു പോകാന്‍ മഹാബലിക്കുള്ള ഭാഗ്യം പോലും ഇല്ലാത്ത ഒരു മലയാളിയായ് ഈ ഊഷ്വരഭൂമിയില്‍........
എങ്കിലും എല്ലാവര്‍ഷവും ഓണം മനസ്സില്‍ ഒരു പൂക്കുലയായ് വിരിയുന്നു, മറ്റുള്ളവര്‍ക്ക് ആശംസകള്‍ നേരുവാന്‍ മാത്രമായ്.......
Subscribe to:
Posts (Atom)