ഈ നഗരത്തില്‍, ഈ തിരക്കില്‍, ഈ കുത്തൊഴിക്കില്‍, ഒറ്റപ്പെട്ട്, ഒഴുക്കില്‍ തടഞ്ഞുനില്‍ക്കുന്ന ഒരു കരിയില പോലെ........
ഇവിടെ ഞാനും.....
ഈ നഗരത്തെ നോക്കികാണുക,
അതൊരു ഒഴിവാക്കാനാകാത്ത ദിനചര്യ.......
ഈ നഗരത്തിന്റെ എല്ലാ മുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് .......
നിശബ്ദമായി കേഴുന്ന നഗരം,
ഉറക്കച്ചടവുള്ള നഗരം,
വിയര്‍ത്തു നാറുന്ന നഗരം,
വ്രീളവിവശയായ നഗരം,
കാമിനി യായ നഗരം,
കത്തിജ്വാലിക്കുന്ന നഗരം,
പിന്നെ ...........
പുലര്‍ച്ച.....
അവള്‍ ആലസ്യത്തോടെ, ഉണരുന്ന നേരം..
പാതയോരങ്ങള്‍ നീണ്ടു വിശാലമായി കിടക്കുന്നു,
നിറയെ "ഓട്ടക്കാരാണ്".... കുറെ നല്ല "നടപ്പുകാരും"
ജീവിതം കൈ വിട്ടു പോകതിരിക്കുവാനുള്ള ഓട്ടം....
"Junk food" ഉം "Cola" യും കഴിച്ചു തടിച്ചു വീര്‍ത്ത "കുഞ്ഞുങ്ങള്‍ " ഓടുകയാണ് ....
ജീവിതം മുഴുവന്‍...
കൈ കൊട്ടി കൊണ്ടു നടക്കുന്നവര്‍,
വ്യായാമമുറകള്‍ കാട്ടി നടക്കുന്നവര്‍,
ജോങിങ്ങുകാര്‍,
പ്രണയ ജോടികള്‍ (eg: പൂച്ച പാലു കുടിക്കുന്ന പഴയ കഥ)
എല്ലാവര്‍ക്കും ഒരേ ലക്ഷ്യം .....
ജീവിതം കാത്തു സുക്ഷിക്കണം.....
ഒളിഞ്ഞു വരുന്ന "തീവ്രവാദി" യുടെ ബോംബിനു മുന്നില്‍ എറിഞ്ഞു കൊടുക്കാന്‍....
ഈ ഓട്ടക്കാര്‍ പതുക്കെ അലിഞ്ഞു തീരുമ്പോള്‍ പുതിയ കാഴ്ച...
വീണ്ടും ഓട്ടക്കാരാണ് .....
പുതിയ തരം,
നേരത്തിനു ഒഫ്ഫിസ്സിലെത്താന്‍...
ബസ്സ് പിടിക്കാന്‍ ,
തീവണ്ടി പിടിക്കാന്‍ ,
അങ്ങനെ പലതും പിടിക്കാന്‍, പിടിച്ചടക്കാന്‍ ഓടുകയാണ് ......
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടം .....
സന്ധ്യ....
നഗരം സുന്ദരിയാകുന്ന നേരം,
ഓടുന്നവര്‍ വളരെ കുറവ് , നടക്കുന്നവര്‍ കൂടുതല്‍,
വസ്ത്രങ്ങള്‍ ചുറ്റിയ ചിലന്തികള്‍ വലവച്ചു കാത്തിരിക്കുന്ന,
ചുവന്ന തെരുവുകള്‍ .....
പ്രപ്പിടിയന്മാരായ "പിമ്പുകള്‍"......
ചായം തേച്ച ചെഞ്ച്ച്ചുണ്ടുകളില്‍ ലോകത്തോടുള്ള (ആണിനോടുള്ള) പുച്ഛം...
മലയാളം പറയാന്‍ മടിക്കുന്ന മലയാളികളുടെ റോഡരികിലെ "മാര്‍ജിന്‍ ഫ്രീ" കടകള്‍.....
"റെഡി മെയ്‌ട്" കടകള്‍ ...
രാത്രി...
നേരിയ വെളിച്ചത്തില്‍, ഇരുളില്‍ മറഞ്ഞു നില്ക്കുന്ന,
ആള്‍ രൂപങ്ങള്‍,
ഇരുളില്‍, ഇരുളിനെ സ്നേഹിക്കുന്ന ആള്‍ രൂപങ്ങളെ,
കാത്തു നില്‍ക്കുന്നവര്‍....
"closet" ലവേര്‍സ് .....
ഫുട്പാത്തില്‍ കെട്ടുപിണഞ്ഞ നിഴലുകള്‍.....
അങ്ങനെ...... അങ്ങിനെ......
വീണ്ടും പ്രഭാതമാകുന്നു....
വീണ്ടും കാഴ്ചകള്‍ തുടരുന്നു....
ഞാന്‍ ഇന്നും കാഴ്ച്ചക്കാരനായി .........ഇവിടെ...ഒറ്റയ്ക്ക്
............അങ്ങനെ........അങ്ങിനെ...............അങ്ങിനെ......
No comments:
Post a Comment