Tuesday, October 27, 2009

ചരിത്രത്തിന്റെ ഗതിമാറ്റം

ഒരത്താഴ വിരുന്നിന്റെ സംസാര വേളയിലാണ് രാജ്ഞി അക്കാര്യം സൂചിപ്പിച്ചത്. എന്നെ ക്കൂടാതെ ക്ലിയോപാട്രയും ഉണ്ടായിരുന്നു. തികച്ചും ഔപചാരികമായ ഒരു വിരുന്ന്.
ഇന്ത്യയിലെ സ്ഥിതിഗതികള്‍ അവരെ വല്ലാതെ അലട്ടിയിരുന്നുവെന്നു വ്യക്തം. അവരെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു, "ചേച്ചി വിഷമിക്കേണ്ട, ഇന്ത്യക്കാരല്ലേ, അത്രയ്ക്ക് പ്രതികരണശേഷിയൊന്നും അവര്‍ക്കില്ല. കുറെ ഇന്കിലാബും ഒച്ചയും ഒക്കെ ഉണ്ടാക്കിയെന്നിരിക്കും. അത്ര തന്നെ"
ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന ബീയര്‍ ഒന്നു മൊത്തിയശേഷം അവര്‍ പറഞ്ഞു ,"അങ്ങിനെയല്ല മിസ്റ്റര്‍ കുമാര്‍, സംഗതികള്‍ ഏറെ മാറിയിരിക്കുന്നു. അഴിമതിയോ, ബോഫോഴ്സ് തുടങ്ങിയ കാര്യങ്ങളിലോ നിങ്ങള്‍ പറഞ്ഞതു ശരിയായിരിക്കാം. പിന്നെ കൊണ്ഗ്രസ്സുകാരെ കൊണ്ടല്ല ഞാന്‍ പേടിക്കുന്നത് "
"പിന്നെ..." കോഴിക്കാലിന്റെ മാംസളമായ തുടഭാഗം കടിച്ചിറക്കി ക്കൊണ്ട് ക്ലിയോപാട്ര ചോദ്യമെറിഞ്ഞു.
"കമ്മുണിസ്റ്റുകാര്‍. മേല്‍ജാതിക്കാരായ കുറെ പേരൊഴികെ , ജനങ്ങള്‍ ഇപ്പോള്‍ അവരുടെ കൂടെയാണ് "
"ആരായാലും ഇന്ത്യക്കാരല്ലേ" ഈജിപ്തിന്റെ മഹാറാണി ചിരിച്ചുകൊണ്ടെന്നെ നോക്കി .
ബിയറിലേക്ക് ഐസ് കഷണങ്ങള്‍ ഇട്ടു കൊണ്ടു, രാജ്ഞി തടഞ്ഞു....
"നോ...നോ.. സംഗതികള്‍ അവിടം വിട്ടു. റഷ്യയും ചൈനയും ഒക്കെ അവരെ സഹായിക്കുന്നു എന്നതാണ് സത്യം"
ഞാനൊരു ഞണ്ടിന്റെ കാലിനുള്ളിലെ മാംസത്തിനു കടികൂടുകയായിരുന്നു. അത് കണ്ടു ക്ലിയോപാട്ര പറഞ്ഞു, " ഞണ്ട്കളോടുള്ള പ്രിയം ഇതുവരെ കുറഞ്ഞില്ലേ?"
അത് കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ മറ്റൊന്ന് കൂടി എടുത്തു.
അപ്പോള്‍ ക്ലിയോപാട്ര പറഞ്ഞു, "പട്ടാളത്തെകൊണ്ടു സാധിക്കുന്നില്ലന്നോ, അവരെ അമര്‍ച്ച ചെയ്യാന്‍?"
"നിനക്കെന്തറിയാം കാര്യങ്ങള്‍, പട്ടാളം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കുമെന്ന് എന്താണുറപ്പ്. നീ കേട്ടിട്ടില്ലേ ശിപ്പായി ലഹളയെന്നു" രാജ്ഞി ചോദ്യമെറിഞ്ഞു .
"പിന്നെ...ശമ്പളക്കൂടുതലിനോ മറ്റോ ആയിരുന്നില്ലേ സമരം"
" ങാ... അതാണ് ഞാന്‍ പറഞ്ഞതു... സത്യത്തില്‍ അത് നമ്മള്‍ പ്രചരിപ്പിച്ച ഒരു നുണ. അത് ശരിക്കുമൊരു 'മ്യുട്ടിനി' ആയിരുന്നു. ഒരു കൂ ഡി താ. പക്ഷെ ഫലിച്ചില്ല. അന്ന് നേതൃതം കൊടുക്കാന്‍ ആളില്ലായിരുന്നു. അത് നമ്മള്‍ മുതലെടുത്തു. ഇന്നത്‌ പറ്റില്ല. കൂടാതെ പട്ടാളത്തെ തീറ്റി പോറ്റുന്നതു നഷ്ട്ടകച്ചവടവുമാണിപ്പോള്‍.
"അതെങ്ങനെ" ഞാന്‍ അജ്ഞത നടിച്ചു.
" അത് പരമ രഹസ്യമാണ് , കിട്ടുടുന്നതില്‍ കൂടുതല്‍ ചിലവാണ്‌"
റമ്മിന്റെ കുപ്പിയില്‍ നിന്നും നേരെ കുടിക്കുന്ന ക്ലിയോപട്രയെ ഞാന്‍ അത്ഭുതോടെ നോക്കി. അത് കണ്ടിട്ട് അവള്‍ പറഞ്ഞു "അനിയ, നീ എന്നെ കുറിച്ചു പലതും കേട്ടിരിക്കും. പക്ഷെ ഞാന്‍ സ്വകാര്യതയില്‍ സത്യസന്ധയാണ് . പുറത്തെ പാര്‍ടികളില്‍ ഞാന്‍ വീഞ്ഞേ കഴിക്കു. അതൊരു മുഖംമൂടിയാണ്. അതികാരം തരുന്ന സ്വാതന്ത്ര്യം, അതിനെക്കാള്‍ കൂടുതലാണ് അത് തരുന്ന വിലക്കുകള്‍." അത് ശരിയല്ലേ എന്നമട്ടില്‍ അവര്‍ രാജ്ഞിയെ നോക്കി.
ഇന്ഗ്ലാണ്ടിടന്റെ രാജ്ഞി മുഖം താഴ്ത്തി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. എന്നിട്ട് പെട്ടന്ന് പറഞ്ഞു, " രാജ്യം നഷ്ട്ടപ്പെടുന്നതിലല്ല എനിക്ക് ഖേദം. കൊമ്മുനിസ്റ്ടുകാര്‍ക്ക് അത് കിട്ടുമല്ലോ എന്നോര്‍ത്താ. എങ്ങനെ അത് തടയാം എന്നാണെന്റെ ചിന്ത."
ഒരു കവിള്‍കൂടി മൊത്തിയ ശേഷം ക്ലിയോപാട്ര എഴുന്നേറ്റു പോയി. അപ്പോള്‍ രാജ്ഞി പറഞ്ഞു "അവള്‍ക്കിതൊന്നും മനസ്സിലാവില്ല, അല്ലാ, കാലമല്ലല്ലോ കാലം"
എന്റെ ഗ്ലാസ്‌ കാലിയായത് കണ്ടു, രാജ്ഞി വീണ്ടും നിറച്ചു.
"പറയു.... കുമാര്‍... നിനക്കെന്തങ്കിലും ബുദ്ധി തോന്നുന്നുണ്ടോ?"
എന്റെ ബുദ്ധിയില്ലാത്ത തലയില്‍ വിരലോടിച്ചു ആലോചിക്കുന്നതായി ഞാന്‍ നടിച്ചു.
അപ്പോള്‍ ക്ലിയോപാട്ര തിരിച്ചു വന്നു. കയ്യില്‍ നിറയെ കശുവണ്ടി പരിപ്പുമായി. അത് കൊറിച്ചുകൊണ്ട് അവള്‍ പറഞ്ഞു," നിനക്കൊരു കാര്യം ചെയ്യാം. രാജ്യം നഷ്ടപ്പെടുന്നതില്‍ ദുഃഖമില്ലങ്കില്‍, അധികാരം കൈ മാറുക."
"അതെങ്ങനെ..."ഉദാസീനയായി രാജ്ഞി ചോദിച്ചു.
"കൊണ്ഗ്രസ്സു കാരിലേക്ക്, കേട്ടിടത്തോളം അവരെല്ലാം നമ്മെ പ്പോലെ വലിയ വീട്ടില്‍ ജനിച്ച മര്യാധക്കരാന് . പിന്നെ കംമുനിസ്ടുകാര്‍ക്ക് വളരാന്‍ കാരണവും ഇല്ലാതാവും."
പെട്ടന്ന് രാജ്ഞി ചാടി എഴുന്നേറ്റു, ക്ലിയോപട്രെയേ വട്ടം കെട്ടിപ്പിടിച്ചു, "എന്റെ ചേച്ചി, ചേച്ചി ഒരിക്കല്‍ കൂടി ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കാന്‍ പോകുന്നു... ഞാനെങ്ങനെ ഇതിന് നന്ദി പറയും"
ക്ലിയോപാട്ര തല തല്ലി ചിരിച്ചു... കൂടെ ഞാനും....



Thursday, October 22, 2009

ഒരു വിഷുപ്പാട്ട്


അമ്മേ, മനസ്സിന്റെ നോവുകളൊക്കെയും


അല്‍പ നേരത്തേക്കുമറക്കുവാനായി ഞാന്‍

നിന്റെ മടിയില്‍ തല ചേര്‍ത്തുറങ്ങട്ടെ

നിന്റെ കരങ്ങള്‍ എന്നെ തഴുകട്ടേ.



വിഷുപ്പക്ഷി പാടുന്നകലെ മരക്കൊമ്പില്‍,
പാട്ടിന്റെ ശീലില്‍ കണിക്കൊന്നയാടുന്നു.

പോയ കാലത്തിന്‍ കഥകള്‍ മനസ്സിലോ,
മറ്റൊരു കൊന്നയായ് പൂത്തുലന്ഞീടുന്നു.



അമ്മേ, മനസ്സിന്റെ കൂരിരുള്‍ കാവില്‍ നീ,

ഒരു തരി വെട്ടം തെളിച്ചു വെച്ചീടുമോ,
തിരി വെട്ടത്തില്‍ ഉണരട്ടെയെന്‍ ജീവന്‍,
ചെറു ചൂടില്‍ തളിര്‍ക്കട്ടെയെന്‍ മനം.

Saturday, October 17, 2009

ദീപാളി ആശംസങള്‍


ഇനിയും നന്മകള്‍ നശിച്ചിട്ടില്ലാത്ത എല്ലാ നല്ലവര്‍ക്കും, പിന്നെ എല്ലാവര്‍ക്കും.......
എന്റെ ശുഭാശംസകള്‍ .......

Thursday, October 15, 2009

അത്താണി

ആരുണ്ടെനിക്കെന്റെ ദുഃഖങ്ങള്‍ പങ്കിടാന്‍,
ആരുണ്ടെനിക്കൊന്നാശ്വസിചീടുവാന്‍,
ജീവിത ദുഃഖത്തിന്‍ ഭാണ്ടാവുമേറി ഞാന്‍ ,
ഈ വഴി വക്കില്‍ തളര്‍ന്നു നില്‍ക്കുന്നിതാ,

പോയ കാലത്തിന്‍ നോവും സ്മരണകള്‍ ,
പൊന്നിന്‍ സുചികളായി ഹൃത്തില്‍ തറക്കവേ,
നീറുന്നോരത്മാവ് കെഞ്ചുന്നു പിന്നെയും ,
ആരുണ്ടെനിക്കെന്റെ ദുഃഖങ്ങള്‍ പങ്കിടാന്‍....

വിണ്ണില്‍ പറന്നു മദിച്ച പതന്ഗങ്ങള്‍,
മണ്ണില്‍ ചിറകറ്റു വീണ മോഹങ്ങളോ,
ഭാവന, പറക്കാനറക്കുന്ന പക്ഷിയായ്‌ ,
കൂട്ടില്‍ ചടഞ്ഞു കിടക്കുന്നലസ്സമായ്‌,

നീറുന്നോരത്മാവ് കെഞ്ചുന്നു പിന്നെയും ,
ആരുണ്ടെനിക്കെന്റെ ദുഃഖങ്ങള്‍ പങ്കിടാന്‍....
ആരുണ്ടെനിക്കൊന്നാശ്വസിചീടുവാന്‍,

വാനംപാടിയോട്

ഹേ, വാനമ്പാടി,
നീയെത്ര അകലെയാണ് ,
നീല വിഹായസ്സില്‍, നീ
സ്വച്ചന്ദം പാറിപ്പറക്കുന്നു ,
ഹേ, വാനമ്പാടി,
നിന്നോടെനിക്ക് അസുയയാണ്‌ .....

പരീക്ഷയും പെണ്‍കുട്ടികളും

പരീക്ഷകളും പെണ്‍കുട്ടികളും ഒരു പോലെയാണ് ...
സിലബസ്സില്‍ ഇല്ലാത്ത ചോദ്യങ്ങളും...
പ്രതീഷിക്കാത്ത ഫലവും......

Wednesday, October 14, 2009

വഴിയോരക്കാഴ്ചകള്‍


വഴിയോരക്കാഴ്ചകള്‍


നഗരത്തില്‍, തിരക്കില്‍, കുത്തൊഴിക്കില്‍, ഒറ്റപ്പെട്ട്, ഒഴുക്കില്‍ തടഞ്ഞുനില്‍ക്കുന്ന ഒരു കരിയില പോലെ........
ഇവിടെ
ഞാനും.....
നഗരത്തെ നോക്കികാണുക,
അതൊരു
ഒഴിവാക്കാനാകാത്ത ദിനചര്യ.......
നഗരത്തിന്റെ എല്ലാ മുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് .......
നിശബ്ദമായി കേഴുന്ന നഗരം,
ഉറക്കച്ചടവുള്ള നഗരം,
വിയര്‍ത്തു നാറുന്ന നഗരം,
വ്രീളവിവയാ നഗരം,
കാമിനി യായ നഗരം,
കത്തിജ്വാലിക്കുന്ന നഗരം,
പിന്നെ ...........
പുലര്‍ച്ച.....
അവള്‍ ആലസ്യത്തോടെ, ഉണരുന്ന നേരം..
പാതയോരങ്ങള്‍ നീണ്ടു വിശാലമായി കിടക്കുന്നു,
നിറയെ "ഓട്ടക്കാരാണ്‌".... കുറെ നല്ല "നടപ്പുകാരും"
ജീവിതം കൈ വിട്ടു പോകതിരിക്കുവാനുള്ള ഓട്ടം....
"Junk food" ഉം "Cola" യും കഴിച്ചു തടിച്ചു വീര്‍ത്ത "കുഞ്ഞുങ്ങള്‍ " ഓടുകയാണ് ....
ജീവിതം
മുഴുവന്‍...
കൈ കൊട്ടി കൊണ്ടു നടക്കുന്നവര്‍,
വ്യായാമമുറകള്‍ കാട്ടി നടക്കുന്നവര്‍,
ജോങിങ്ങുകാര്‍,
പ്രണയ ജോടികള്‍ (eg: പൂച്ച പാലു കുടിക്കുന്ന പഴയ കഥ)
എല്ലാവര്‍ക്കും ഒരേ ലക്ഷ്യം .....
ജീവിതം കാത്തു സുക്ഷിക്കണം.....
ഒളിഞ്ഞു വരുന്ന "തീവ്രവാദി" യുടെ ബോംബിനു മുന്നില്‍ എറിഞ്ഞു കൊടുക്കാന്‍....
ഓട്ടക്കാര്‍ പതുക്കെ അലിഞ്ഞു തീരുമ്പോള്‍ പുതിയ കാഴ്ച...
വീണ്ടും ഓട്ടക്കാരാണ്‌ .....
പുതിയ
തരം,
നേരത്തിനു ഒഫ്ഫിസ്സിലെത്താന്‍...
ബസ്സ് പിടിക്കാന്‍ ,
തീവണ്ടി പിടിക്കാന്‍ ,
അങ്ങനെ പലതും പിടിക്കാന്‍, പിടിച്ചടക്കാന്‍ ഓടുകയാണ് ......
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടം .....
സന്ധ്യ....
നഗരം സുന്ദരിയാകുന്ന നേരം,
ഓടുന്നവര്‍ വളരെ കുറവ് , നടക്കുന്നവര്‍ കൂടുതല്‍,
വസ്ത്രങ്ങള്‍ ചുറ്റിയ ചിലന്തികള്‍ വലവച്ചു കാത്തിരിക്കുന്ന,
ചുവന്ന
തെരുവുകള്‍ .....
പ്രപ്പിടിയന്മാരായ "പിമ്പുകള്‍"......
ചായം തേച്ച ചെഞ്ച്ച്ചുണ്ടുകളില്‍ ലോകത്തോടുള്ള (ആണിനോടുള്ള) പുച്ഛം...
മലയാളം പറയാന്‍ മടിക്കുന്ന മലയാളികളുടെ റോഡരികിലെ "മാര്‍ജിന്‍ ഫ്രീ" കടകള്‍.....
"റെഡി മെയ്‌ട്" കടകള്‍ ...
രാത്രി...
നേരിയ വെളിച്ചത്തില്‍, ഇരുളില്‍ മറഞ്ഞു നില്ക്കുന്ന,
ആള്‍
രൂപങ്ങള്‍,
ഇരുളില്‍, ഇരുളിനെ സ്നേഹിക്കുന്ന ആള്‍ രൂപങ്ങളെ,
കാത്തു
നില്‍ക്കുന്നവര്‍....
"closet" ലവേര്‍സ് .....
ഫുട്പാത്തില്‍ കെട്ടുപിണഞ്ഞ നിഴലുകള്‍.....
അങ്ങനെ
...... അങ്ങിനെ......
വീണ്ടും പ്രഭാതമാകുന്നു....
വീണ്ടും കാഴ്ചകള്‍ തുടരുന്നു....
ഞാന്‍ ഇന്നും കാഴ്ച്ചക്കാരനായി .........ഇവിടെ...ഒറ്റയ്ക്ക്
............
അങ്ങനെ........അങ്ങിനെ...............അങ്ങിനെ......

Sunday, October 04, 2009


എരിഞ്ഞടങ്ങാനുണരുന്നു പകല്‍,
കൊഴിഞ്ഞുവീഴാന്‍ വിടരുന്നു പൂക്കള്‍ ,
പാടിതളരുമെന്‍ പൂങ്കുയിലേ, നീയുമീ ,
സന്ധ്യ
തന്‍ ചിതയില്‍ വീണെരിയുമെന്നോ?

Thursday, October 01, 2009



ബ്ലോഗിന്റെ കര്‍മ്മം

ഈയിടെ വായിച്ച ബ്ലോഗുകള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ബ്ലോഗുകളുടെ അധപ്പതനം. അഭിപ്രായങ്ങള്‍, കമന്റ്സ്, എഴുതുന്നത്‌ മറ്റുള്ളവരെ പ്രകോപിപ്പിക്കാനും അതുവഴി ആളെ കൂട്ടാനും ഉള്ള ഒരു ചുളുക്ക് വിദ്യ ആണെന്ന് തോന്നുന്നു. (പഴയ മനസ്സില്‍ തോന്നിയതാണ് , ക്ഷമിക്കണം, വഴക്കിനു വരരുതെ). മറ്റൊരു കാര്യം, കമന്റ് കേട്ട പാതി കേള്‍ക്കാത്ത പാതി തിരിച്ചുള്ള തെറി വിളിയും. മലയാളത്തിന്റെ ഒരു വിധി , മലയാളിയുടെയും. മലയാളിയുടെ അഹന്ത കാണണമേങ്കില്‍ ബ്ലോഗു വായിച്ചാല്‍ മതി.