Sunday, March 29, 2009

(സ്വന്തം കവിത)
നിശീഥത്തോടൊത്ത് ഞാന്‍ പോകട്ടെ,
ജീവിത ദുഃങ്ങളിറക്കി ഞാന്‍ പോകട്ടെ,
വിട, പ്രിയ സന്ധ്യേ, ഇനി വിട,
ഇനി സമാഗമമില്ല, പോയിടട്ടെ ഞാന്‍.

ഏറെ കാത്തു കഴിഞ്ഞൊരാ കാമുകി -
നില്ക്കുന്നിതാ, മുന്നില്‍, പുഞ്ചിരി പോല്‍,
ഒരു നറും നിലാവായ്, കുളിരായ്,
ഒരു സുഗന്ധമായ്‌, നീ മൃത്യു.

ദിനാന്ത കപോലത്തില്‍ കുംകുമം പടരവേ,
കൂടണയാന്‍ കിളികള്‍ പായുമീവേളയില്‍ ,
ഇരുളിന്‍ ഗുഹാന്തരത്തില്‍ സമാധിയായ്-
ഞാനിരിക്കട്ടെ, പോയ് വരൂ, നീ സഖി.

" ലോകഗോളത്തിന്‍ ഒരു സിരാസന്ധ്യയില്‍,
ഇനിയുമൊരിക്കല്‍ നാം കണ്ടുമുട്ടും
"











ആമുഖം
ഞാന്‍ ആദ്യമായി മലയാളത്തില്‍ എഴുതുകയാണ്. (ബ്ലോഗ്ഗില്‍). ഇത്രയും നാള്‍ ടെക്ക് നോള്ജിയുടെ പ്രയോജനം മലയാളത്തില്‍ ഉണ്ടായിരുന്നില്ല എന്ന് നമുക്കെല്ലാമറിയാം. ഇപ്പോള്‍ നമ്മുടെ സ്വന്തം ഭാഷയില്‍ എഴുതാം എന്നുള്ളത്
ഒരു മഹാ ഭാഗ്യമായി ഞാന്‍ കരുതുന്നു
ആദ്യമായി, വളരെ പണ്ട് ഞാന്‍ എഴുതിയ ഒരു കവിത എഴുതുകയാണ്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
സ്നേഹത്തോടെ,
പ്രേംകുമാര്‍