Monday, November 30, 2009

നിന്റെ നാമം


അന്തിമേഘത്തിന്‍ ചുവപ്പിലെവിടെയോ,
അന്തരംഗത്തിന്‍ വിഷാദം പുരണ്ടുവോ?
സന്ധ്യതന്‍ കൈയ്യിലെ വിപഞ്ചികാ നാദത്തിലെ-
ന്നാത്മരോദനമിഴുകി പടര്‍ന്നുവോ?

ഹാസം മറക്കാത്തയരുവിതന്‍ ചുണ്ടിലും,
എന്റെ ഹൃദയദുഖം പകര്‍ന്നെന്നോ?
രാക്കിളി രാഗം മറന്നെന്നോ, നോവിന്റെ,
തമ്പിനകത്തു സമാധിയായെന്നോ?

ഇന്നെന്റെ നീറുന്ന നോവുകളൊക്കെയും,
ചാലിച്ചെടുത്തൊരു ചിത്രം ചമയ്ക്കട്ടെ,
എന്നിട്ടതിന്റെ ചുവട്ടിലായ്, ചെഞ്ചോര-
മുക്കി വരക്കട്ടെ, നിന്റെ നാമം.

Tuesday, November 24, 2009

തോന്നലുകള്‍

സ്നേഹമോ സ്നേഹത്തിന്‍ നിറം പോയ ചിത്രങ്ങളോ,
ഉള്ളിന്റെ ഉള്ളിലായ് നീറുമീ വേദന -
സ്നേഹ രാഹിത്യതിന്‍ കനലോ-
നിഴലോ, നീളുന്നൊരീ കൂരിരുളോ-
എന്‍ മുന്നില്‍ പടരുന്നതെന്തോ,
സ്വപ്നം കരിഞ്ഞ ചാമ്പലോ?

സ്നേഹത്തിന്‍ നിറം ചേര്‍ത്ത ചിത്രങ്ങള്‍-
നാട്ടിയോരീ , വഴി വക്കില്‍, ദിക്കറിയാ-
തേതോ പഥിക, നന്യനോ-
ഞാന്‍, ആരെന്നെനിക്കറിയീല, യെന്‍-
നിഴലുമെന്‍, രൂപം വികൃതമായോ?

സ്വപ്നമോ, ചിറകു കരിഞ്ഞൊരു പക്ഷിയോ,
ജീവനില്‍ ദീനം വിലപിക്കതെന്തോ ,
മുറിവേറ്റു പിടയുന്നോരെന്‍ ജീവനോ ?

മിഴി നീരോഴുകി പ്പടര്‍ന്ന കപോലമോ,
വിളര്‍ത്തോരീ സന്ധ്യയോ ,
വിഷാദരാഗമായ് മനസ്സില്‍ നിറയുന്നോരീ ദുഖം,
എന്നത്മരാഗമോ?

Sunday, November 22, 2009

പ്രിയേ, നീ എവിടെ?

കാത്തിരുന്നേന്‍, സഖി, നിന്‍ കഥ കേള്‍ക്കുവാന്‍ ഞാന്‍ സദാ
കാത്തിരിക്കുന്നിപ്പോഴും, ശിഷ്ടനാം ഞാന്‍ വൃഥാ,
എന്തു ഭവിച്ചു നിനക്കെന്നറിയുവാന്‍, പ്രിയേ,
എത്ര കൊതിയുന്ടെന്നറിക,യോതട്ടെ , ഞാന്‍.

ഇന്നീക്കഴിഞ്ഞ ദിനങ്ങളിലോക്കെയും, കണ്ടില്ല ,
ഇമ്പമെഴും, നിന്‍ കൈയ്യക്ഷരങ്ങളൊന്നുമേ,
അക്ഷരമെന്നു ഞാനോര്‍ത്തോരീ ബന്ധവും,
നിശ്ചയം, മറവിതന്‍ കയത്തില്‍ മറയുന്നുവോ?

ഒന്നു, നീ, ചൊല്ലു, മറന്നോ, നിന്‍ പ്രിയനേ,
ഓര്‍ക്കുവാന്‍, സമയവും ഇല്ലന്നു വന്നുവോ?
മണ്ണില്‍ ചലനങ്ങളൊക്കെ നിലച്ചാലും,
മനസ്സിന്‍ ചലനം നിലയ്ക്കുമോ പ്രിയേ?

Friday, November 20, 2009

പ്രേമഗീതം


പാതയില്‍, പദ്മങ്ങളില്‍ ,
പ്രാണനില്‍ , പ്രതീക്ഷയില്‍,
ഓമനേ, കണ്ടു നിന്റെ
മോഹിത രൂപമിന്നും.

ഉമ്മവച്ചുണര്‍ത്തീ ,നീ,
ലാളിച്ചു വളര്‍ത്തി ,നീ,
കൂട്ടിലിട്ടടച്ചുവെന്‍ ,
മോഹത്തെ, ഹൃദയത്തെ,

എന്തിനായിന്നീ പാവം,
കിളിയെ തച്ചുടച്ചു,
പാപമായ്, പതിയമായ് ,
ഭവിച്ചോ പ്രവൃത്തികള്‍.

മാപ്പു ചോദിചീടുന്നു,
യോഗ്യനോ, അറിയില്ല,
പോകുക അത്മപ്രിയെ ,
നന്മകള്‍ ഭവിക്കട്ടെ.

ഓര്‍മയില്‍, സ്വപ്നങ്ങളില്‍,
തളിര്‍ത്തു പുത്തു നില്ക്കും ,
ഓമനേ, നിന്റെ രൂപ -
ഭാവങ്ങള്‍, നിത്യം നൂനം.

ഒരു വ്യാമോഹം


ഒരു പൊന്‍ നാളമായ് വരിക, സഖീ, നീ-
യീവിളക്കിന്‍ തിരിയില്‍ തങ്ങി, നീ-
എരിഞ്ഞു നില്‍ക്കു ദീപ്തമായ്‌ ,
ആ വെളിച്ചമെന്‍ ജീവനെ ഉണര്‍ത്തട്ടെ
ആ ചൂടിലെന്‍ കുളിരകററട്ടെ, തോഴി, ഞാന്‍

Wednesday, November 18, 2009

കാത്തിരിപ്പിന്റെ അവസാനം


ഞാനെന്റെ മരണത്തിന്റെ ദിനവും കാത്തിരിക്കെ,
ഒരു നാള്‍,
നീ വന്നു,
സ്നേഹത്തിന്റെ ദീപവും പേറി ,
ശക്തി സ്വരുപിണിയായി,
നീ, എന്നിലേക്ക്‌ വന്നണഞ്ഞു,
ഞാന്‍..............
ദീപത്തിനുചുറ്റും ശലഭമായി...........