Wednesday, December 17, 2014

കാത്തിരിപ്പ്‌

ഇന്നലേയും, നീ വരുമെന്നോർത്തു,
ഇന്നും......,ഞാനാ കായലിൻ കരയിൽ കാത്തിരുന്നു..
ഓരോ കാലടിയിലും ഞാൻ നിന്റെ കാലൊച്ച കേട്ടുവോ?
ഓരോ കാറ്റിലും നിന്റെ ശബ്ദം ഞാൻ തേടിയോ?,
ഓരോ പൂവിലും ഞാൻ നിന്റെ
പുഞ്ചിരിയും സുഗന്ധവും തിരിച്ചറിഞ്ഞുവോ?
നീ വരുമ്പോളേക്കും, അഗ്നിയെൻ,
ചുണ്ടുകളിൽ, ചുംബിച്ചി രിക്കുമോ?
പ്രേംകുമാർ

Thursday, August 21, 2014

ബാറുകൾ അടച്ചാൽ

പാമ്പുകൾക്ക് മാളമുണ്ട്
പറവകൾക്ക്‌ ആകാശമുണ്ട്
"ബിവരേജ്" പാമ്പുകൾ എന്തു
ചെയ്യും , ബാറുകൾ അടച്ചാൽ

പുതിയ സമവായങ്ങൾ

കോണ്‍ഗ്രസുകാർ ബാറിൽ ഇരുന്നു സമവായം ഉണ്ടാക്കുന്നു
കമ്മ്യൂണിസ്റ്റുകാർ  കട്ടൻ ചായയും പരിപ്പുവടയും കൂട്ടി ലയിപ്പിക്കുന്നു ,
പിന്നെ ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാൻ എന്നു ,
സീ പീ ഐ , സീ പീ എമ്മിനോട് ചോദിച്ചു കൊണ്ടിരികുമ്പോൾ,
പാവം മലയാളി എപ്പോൾ  തുറക്കും ബീവറേജ്  എന്നു നോക്കി
കാത്തിരിക്കുമ്പോൾ, ഭരിക്കാനുംഭരിപ്പിക്കാനും  ആളില്ലാതെ,
പാവം, പാവയ്ക്കാ പോലത്തെ എൻറെ  കേരളം

Do It Today, Do It Now



That every moment comes and goes,
That every wind whistles and passes,
That every lightning strikes and dies,
Something is there to watch and learn,
And to learn and to do, and to do it NOW,
For today belongs to you and me,
But, tomorrow belongs to GOD

Wednesday, August 20, 2014

Friday, August 15, 2014

പുതിയ മാനങ്ങൾ പുതിയ വേഷങ്ങൾ

ഇന്ന് എല്ലാവരും ഫേസ് ബുക്കിൽ പോസ്റ്റും ഇട്ടു ലൈക്കിനും കമന്റിനും ആയി കാത്തിരിക്കുകയാണ്. പിന്നെ "സെൽഫി " ആണ് ഇപ്പോഴത്തെ താരം. നമ്മൾ ഒക്കെ നാർസിസ്സു ആയി മാറിക്കൊണ്ടിരിക്കുന്നോ?


Thursday, August 14, 2014

SUMMER RAIN



The weather was sweltry,
The Sun was laughing at me,
The wind stopped midway,
And I thought the earth is burning.
And suddenly,
Sun hid behind the black clouds,
Wind came with vengeance,
Uprooting trees and rooftops of buildings,
It hit me like a big stone,
The coolness, the hailstone brought,
Looking up, I saw many coming my way,
I stood there to get them hit me.
All walked past me, to reach home before rain,
Alone, all alone, I stood there waiting for the rain,
It came and entered me, sodden, I become,
Like the earth below me.

Monday, August 11, 2014

സന്ധ്യേ....നീ എത്ര സുന്ദരി


നൊമ്പരങ്ങൾ .....

പേരറിയാത്തൊരു നൊമ്പരം, പിന്നെ,
പേരറിഞ്ഞപ്പോൾ കൗതുകം,
അടുത്തറിഞ്ഞപ്പോൾ സൌഹൃതം,
തൊട്ടറിഞ്ഞപ്പോൾ പ്രണയം ,
ഒന്നായലിഞ്ഞപ്പോൾ നിർവൃതി

തൊട്ടാവാടി

ഒന്ന് ഞാൻ തൊട്ടപ്പോൾ വാടിയോ നീ ,
ഇന്നും പിണക്കമോ, നാണമോ

Wednesday, April 16, 2014

ഈ രാവിൻ ചുണ്ടിൽ വിടരുമീ പുഞ്ചിരി
കണ്ടു ഞാൻ എന്നെ മറന്നു, ഇന്നു ഞാൻ എന്നെ മറന്നു.
എന്നിൽ നിറയുമീ പ്രേമ സംഗീതം ഞാൻ
കെട്ടൊന്നു കൂടെ പാടി, എന്നെ മറന്നു ഞാൻ പാടി
ഈ ഇളം തെന്നലിൽ ഒഴുകി വരുമൊരി  സൗരഭ്യമെന്നെ-
മയക്കി, നിന്റെ സൌരഭ്യമെന്നേ മയക്കി