Thursday, September 17, 2009

മഴയുടെ മൌനഗീതം: എന്റെ ഫോട്ടോഗ്രാഫി: പാഠം 3



എന്റെ ഫോട്ടോഗ്രാഫി: പാഠം :2
ഇന്നും, എന്റെ വീട്ടു മുറ്റത്തു വന്നു, നീ,
എന്ത് ഞാന്‍ നിനക്കു നല്‍കേണ്ടു?

Friday, September 11, 2009

ഒരു പ്രേമ ഗീതം
"മിഴിയോന്നടച്ചിടട്ടെയെന്നോമനെ,
മുഗ്ദമാം നിന്‍ മുഖമെന്‍ മനതാരിലോന്നു കണ്ടിടാന്‍
മൃത്യുഗീതം
ഒരു കൊടുംകാറ്റടിച്ചെങ്കില്‍,
ഒരു വെള്ളിടി വെട്ടിയെങ്കില്‍,
മൃത്യു, സുന്ദരഭാവത്തില്‍വന്നാ-
ശ്ലേഷിക്കുമെങ്കിലെത്ര സൌഖ്യം.....

Thursday, September 10, 2009


എന്റെ ഫോട്ടോഗ്രാഫി പാഠങ്ങള്‍, പാഠം:1

ശ്രുതിയോഴിഞ്ഞ വീണ
എന്നെ തിരയുന്നു ഞാനെന്‍ നിഴലില്‍
വ്യര്തമായിന്നുമീ
, നട്ടുച്ചനേരത്തും,
വേനലിന്‍
സ്വപ്നത്തില്‍ വേപുദുപൂണ്ടു ഞാന്‍ ,
നിന്നെ
തിരയുന്നു, എന്‍ നിഴലില്‍.

എന്നോ
തകര്‍ന്നൊരെന്‍ വീണയുമായിന്നു,
ഞാനെന്‍
പുഴയുടെ തീരത്തു നില്‍ക്കവേ,
മന്ദസമീരനില്‍
ആലോലമാടി നീ,
വീണ്ടുമെന്‍
വീണയില്‍ ഏറിടുന്നു

ഇല്ല
, സഖി, യിതു, പാടുകയില്ലിനീ,
വീണക്കമ്പിയില്‍ ശ്രുതിയുനരില്ലിനി,
ഒരു
മോഹ, മോരുസ്വപ്നമുനരുകയില്ലിനി,
ശ്രുതിയോഴിഞ്ഞൊരു
വീണയായിന്നുഞാന്‍

Wednesday, September 09, 2009

എന്റെ ഇന്നത്തെ അപൂര്‍വ വിരുന്നുകാരന്‍

Monday, September 07, 2009

തമിഴ്‌ നാട്ടിലെ തിരുച്ചിയില്‍ കണ്ട കാഴ്ച

ലളിതഗാനം

വര്‍ണ്ണമേഘങ്ങളെ എന്റെ വര്‍ണ്ണമേഘങ്ങളെ,
സിന്ദൂരസന്ധ്യാ മേഘങ്ങളേ,
നീലാകാശത്തെ
പുഷ്പിണിയാക്കി നിങ്ങള്‍ ,
ഇന്നു
, വസുന്ധരയെ സുന്ദരിയാക്കി നിങ്ങള്‍,
സുന്ദരിയാക്കി
നിങ്ങള്‍.

സ്വ
പ്നങ്ങളിന്നു ചമച്ചൊരു സ്വര്‍ണ രഥത്തിലേറി,
നിങ്ങടെ
നര്‍ത്തശാലയിലെത്തി ,
എന്‍
പ്രിയ സഖിയെ കാണാന്‍ ,
എന്‍
പ്രിയ സഖിയെ കാണാന്‍ .

വെഞ്ചാമാരങ്ങള്‍
വീശി നിങ്ങള്‍,
വേണ്
തിങ്കള്‍ ദീപവും കൊളുത്തി ,
താരക
തോരണ മാലകള്‍ ചാര്‍ത്തി ,
വരവേല്‍പ്പിനായ്
അണിഞ്ഞൊരുങ്ങി .

പനിനീര്‍
പരിമളം തൂകി വന്നു
പരി
മൃദു പവനന്‍ ചാരെ
പട്ടുടയാടകള്‍
ചാര്‍ത്തീ നില്പ്പു
പട്ടമഹിഷി
യായീ ,
അവള്‍
പട്ട മഹിഷി യായി .

Saturday, September 05, 2009


നമുക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ മനോഹര ഭൂമി,
പിന്നെ ഒരുപാടു സ്വപ്‌നങ്ങള്‍

പ്രമുഖ വ്യക്തികള്‍ ഒരുപാടു നഷ്ടപ്പെട്ട ഒരു കാലഘട്ടമായിരുന്നു
കഴിഞ്ഞുപോയത്‌.
വിലാപങ്ങള്‍
അടങ്ങും മുന്‍പേ മറ്റൊരു മരണം.
ഓണം അങ്ങനെ കഴിഞ്ഞു.
ഇനി
അടുത്ത ഓണത്തിനായ് നമുക്കു കാത്തിരിക്കാം.
മുരളിയുടെയും
, രാജന്‍ പി ദേവിന്‍ടെയും
മറ്റും
വിയോഗം മലയാളിക്ക് മറക്കാനാവാത്ത
ഒരു
നഷ്ടമായി തുടരും.

Thursday, September 03, 2009


പൊന്നോണവും കടന്നു പോവുകയാണ്. ഒരു പ്രധാന വ്യക്തിയെക്കൂടി കാലം യവനികക്കുള്ളില്‍ മറച്ചു.
ഇപ്പോള്‍, നിശബ്ദതയില്‍, ജീവിതത്തിന്റെ അര്‍ത്ഥ രാഹിത്യം ഒരു ഓര്‍മക്കുറിപ്പുപോലെ എന്റെ മനസ്സില്‍ ആരോ ചൂണ്ടാണി കൊണ്ടെഴുതുകയാണ്. മരണം, കഥയില്‍ ഇല്ലാതിരുന്ന ഒരു കഥാപാത്രമായ് എവിടന്നോ വന്നു അരങ്ങു തകര്‍ക്കുകയാണ്. വാടക ഗുണ്ടകളുടെയും, കൊട്ടേഷന്‍ സംഘങ്ങളുടെയും കയ്യില്‍ നിന്നു രക്ഷപെട്ടാല്‍ അത് ഭാഗ്യം എന്ന് കരുതുന്ന മലയാളിയുടെ സ്വന്തം നാട്ടില്‍ വര്‍ഷത്തിലോരിക്കലെങ്കിലും വന്നു പോകാന്‍ മഹാബലിക്കുള്ള ഭാഗ്യം പോലും ഇല്ലാത്ത ഒരു മലയാളിയായ് ഊഷ്വരഭൂമിയില്‍........
എങ്കിലും എല്ലാവര്‍ഷവും ഓണം മനസ്സില്‍ ഒരു പൂക്കുലയായ്‌ വിരിയുന്നു, മറ്റുള്ളവര്‍ക്ക് ആശംസകള്‍ നേരുവാന്‍ മാത്രമായ്‌.......

Wednesday, September 02, 2009


എന്റെ ഓണാശംസകള്‍!!!!!!
എല്ലാ നല്ലവരായ മലയാളികള്‍ക്കും.
ഈ ഭൂമിയിലെ എല്ലാ നന്മകളും
ഒന്നിച്ചു നമ്മുടെ മലയാള
നാടിന്റെ തിരുമുറ്റത്ത്‌ ഒരോണപൂക്കളമായ്
വിടരുന്നൊരു നല്ല നാളേക്കുവേണ്ടി
നമുക്കു പ്രാര്‍ത്ഥിക്കാം