Monday, September 07, 2009


ലളിതഗാനം

വര്‍ണ്ണമേഘങ്ങളെ എന്റെ വര്‍ണ്ണമേഘങ്ങളെ,
സിന്ദൂരസന്ധ്യാ മേഘങ്ങളേ,
നീലാകാശത്തെ
പുഷ്പിണിയാക്കി നിങ്ങള്‍ ,
ഇന്നു
, വസുന്ധരയെ സുന്ദരിയാക്കി നിങ്ങള്‍,
സുന്ദരിയാക്കി
നിങ്ങള്‍.

സ്വ
പ്നങ്ങളിന്നു ചമച്ചൊരു സ്വര്‍ണ രഥത്തിലേറി,
നിങ്ങടെ
നര്‍ത്തശാലയിലെത്തി ,
എന്‍
പ്രിയ സഖിയെ കാണാന്‍ ,
എന്‍
പ്രിയ സഖിയെ കാണാന്‍ .

വെഞ്ചാമാരങ്ങള്‍
വീശി നിങ്ങള്‍,
വേണ്
തിങ്കള്‍ ദീപവും കൊളുത്തി ,
താരക
തോരണ മാലകള്‍ ചാര്‍ത്തി ,
വരവേല്‍പ്പിനായ്
അണിഞ്ഞൊരുങ്ങി .

പനിനീര്‍
പരിമളം തൂകി വന്നു
പരി
മൃദു പവനന്‍ ചാരെ
പട്ടുടയാടകള്‍
ചാര്‍ത്തീ നില്പ്പു
പട്ടമഹിഷി
യായീ ,
അവള്‍
പട്ട മഹിഷി യായി .

No comments:

Post a Comment