Thursday, October 22, 2009

ഒരു വിഷുപ്പാട്ട്


അമ്മേ, മനസ്സിന്റെ നോവുകളൊക്കെയും


അല്‍പ നേരത്തേക്കുമറക്കുവാനായി ഞാന്‍

നിന്റെ മടിയില്‍ തല ചേര്‍ത്തുറങ്ങട്ടെ

നിന്റെ കരങ്ങള്‍ എന്നെ തഴുകട്ടേ.



വിഷുപ്പക്ഷി പാടുന്നകലെ മരക്കൊമ്പില്‍,
പാട്ടിന്റെ ശീലില്‍ കണിക്കൊന്നയാടുന്നു.

പോയ കാലത്തിന്‍ കഥകള്‍ മനസ്സിലോ,
മറ്റൊരു കൊന്നയായ് പൂത്തുലന്ഞീടുന്നു.



അമ്മേ, മനസ്സിന്റെ കൂരിരുള്‍ കാവില്‍ നീ,

ഒരു തരി വെട്ടം തെളിച്ചു വെച്ചീടുമോ,
തിരി വെട്ടത്തില്‍ ഉണരട്ടെയെന്‍ ജീവന്‍,
ചെറു ചൂടില്‍ തളിര്‍ക്കട്ടെയെന്‍ മനം.

2 comments:

  1. ആശംസകള്‍!

    ReplyDelete
  2. നന്നായിരിക്കുന്നു മാഷെ ചിത്രവും കവിതയും ആശംസകള്‍

    ReplyDelete