Monday, June 02, 2025

സഖിയോട്

 മഴയായ് നീ പെയ്തിറങ്ങിയാൽ 

ഭൂമിയായ് പിറന്നിടാം ഞാൻ

കാറ്റായ് നീ വീശിയെന്നാൽ

മരമായ് ഞാനുണർന്നിടാം

സൂര്യനായ് ഞാനുദിച്ചുയർന്നാൽ 

പദ്മമായ് വിരിയുമോ, നീ 

നിലാവായ്, ഞാൻ പൂത്തുലഞ്ഞാൽ

ആമ്പലായ് വിടർന്നിടുമോ, നീ 

ആകാശമായ് ഞാൻ ശയിച്ചെന്നാൽ

മേഘമായ് പടരുമോ, നീ 

തിരയായ് ഞാൻ പുൽകിയെന്നാൽ 

തീരമായ് എന്നിലലിയുമോ നീ

നദിയായ് ഞാൻ ഒഴുകിവന്നാൽ

കടലായ് നീയെന്നെ പുൽകുമോ

മരണമെന്നെ ഗ്രസിക്കും നാൾ

അഗ്നിയായ് നീയെന്നെ പുണരണം.



No comments:

Post a Comment