Saturday, March 19, 2016

വീണ്ടുമൊരു വിഷു കൂടി

ഗതകാല സ്മരണകൾ വിടരുന്നു കൊന്നയായ് ,
വീണ്ടും വരികയായ് മറ്റൊരു വിഷു കൂടി,
വീണ്ടുമുണരുന്നു സ്വപ്നങ്ങൾ , മോഹങ്ങൾ ,
ഒരു വിഷുപക്ഷി പാടുന്നകതാരിൽ.


പാതവക്കിൽ പൊന്നണിഞ്ഞു നിൽക്കുന്നു  കൊന്നകൾ,
വീണ്ടും വരികയായ് മറ്റൊരു വിഷു കൂടി,
നേടിയ "കൈനേട്ടങ്ങൾ",പൂത്തിരിയായ്,
തീയായ്, ഒരു നൊമ്പരമായ് മനസ്സിൽ കിടക്കുന്നു.

കാണുവാനില്ല, നന്മകൾ, നേരുകൾ, എങ്കിലും,
വീണ്ടും വരികയായ് മറ്റൊരു വിഷു കൂടി,
കൊടികൾ, വർണ്ണ ക്കൊടികൾ ചുറ്റിലും,
സ്വപ്നങ്ങൾ വിൽക്കുന്ന കാപട്യചന്തകൾ

വഴി തെറ്റി വന്നൊരു സ്വപ്ന സഞ്ചാരി ഞാൻ
പഴിയേറെ കേട്ടൊരു നിസ്സഹായൻ ,
ഇനിയും വരികയായ് മറ്റൊരു വിഷു കൂടി,
ഇനിയുമൊരു  "കൈനേട്ടം" തരുമോ, നീ കാലമേ.



1 comment:

  1. എന്തേയ്‌ എഴുത്ത്‌ നിർത്തിയത്‌???

    ReplyDelete