Tuesday, October 27, 2009

ചരിത്രത്തിന്റെ ഗതിമാറ്റം

ഒരത്താഴ വിരുന്നിന്റെ സംസാര വേളയിലാണ് രാജ്ഞി അക്കാര്യം സൂചിപ്പിച്ചത്. എന്നെ ക്കൂടാതെ ക്ലിയോപാട്രയും ഉണ്ടായിരുന്നു. തികച്ചും ഔപചാരികമായ ഒരു വിരുന്ന്.
ഇന്ത്യയിലെ സ്ഥിതിഗതികള്‍ അവരെ വല്ലാതെ അലട്ടിയിരുന്നുവെന്നു വ്യക്തം. അവരെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു, "ചേച്ചി വിഷമിക്കേണ്ട, ഇന്ത്യക്കാരല്ലേ, അത്രയ്ക്ക് പ്രതികരണശേഷിയൊന്നും അവര്‍ക്കില്ല. കുറെ ഇന്കിലാബും ഒച്ചയും ഒക്കെ ഉണ്ടാക്കിയെന്നിരിക്കും. അത്ര തന്നെ"
ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന ബീയര്‍ ഒന്നു മൊത്തിയശേഷം അവര്‍ പറഞ്ഞു ,"അങ്ങിനെയല്ല മിസ്റ്റര്‍ കുമാര്‍, സംഗതികള്‍ ഏറെ മാറിയിരിക്കുന്നു. അഴിമതിയോ, ബോഫോഴ്സ് തുടങ്ങിയ കാര്യങ്ങളിലോ നിങ്ങള്‍ പറഞ്ഞതു ശരിയായിരിക്കാം. പിന്നെ കൊണ്ഗ്രസ്സുകാരെ കൊണ്ടല്ല ഞാന്‍ പേടിക്കുന്നത് "
"പിന്നെ..." കോഴിക്കാലിന്റെ മാംസളമായ തുടഭാഗം കടിച്ചിറക്കി ക്കൊണ്ട് ക്ലിയോപാട്ര ചോദ്യമെറിഞ്ഞു.
"കമ്മുണിസ്റ്റുകാര്‍. മേല്‍ജാതിക്കാരായ കുറെ പേരൊഴികെ , ജനങ്ങള്‍ ഇപ്പോള്‍ അവരുടെ കൂടെയാണ് "
"ആരായാലും ഇന്ത്യക്കാരല്ലേ" ഈജിപ്തിന്റെ മഹാറാണി ചിരിച്ചുകൊണ്ടെന്നെ നോക്കി .
ബിയറിലേക്ക് ഐസ് കഷണങ്ങള്‍ ഇട്ടു കൊണ്ടു, രാജ്ഞി തടഞ്ഞു....
"നോ...നോ.. സംഗതികള്‍ അവിടം വിട്ടു. റഷ്യയും ചൈനയും ഒക്കെ അവരെ സഹായിക്കുന്നു എന്നതാണ് സത്യം"
ഞാനൊരു ഞണ്ടിന്റെ കാലിനുള്ളിലെ മാംസത്തിനു കടികൂടുകയായിരുന്നു. അത് കണ്ടു ക്ലിയോപാട്ര പറഞ്ഞു, " ഞണ്ട്കളോടുള്ള പ്രിയം ഇതുവരെ കുറഞ്ഞില്ലേ?"
അത് കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ മറ്റൊന്ന് കൂടി എടുത്തു.
അപ്പോള്‍ ക്ലിയോപാട്ര പറഞ്ഞു, "പട്ടാളത്തെകൊണ്ടു സാധിക്കുന്നില്ലന്നോ, അവരെ അമര്‍ച്ച ചെയ്യാന്‍?"
"നിനക്കെന്തറിയാം കാര്യങ്ങള്‍, പട്ടാളം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കുമെന്ന് എന്താണുറപ്പ്. നീ കേട്ടിട്ടില്ലേ ശിപ്പായി ലഹളയെന്നു" രാജ്ഞി ചോദ്യമെറിഞ്ഞു .
"പിന്നെ...ശമ്പളക്കൂടുതലിനോ മറ്റോ ആയിരുന്നില്ലേ സമരം"
" ങാ... അതാണ് ഞാന്‍ പറഞ്ഞതു... സത്യത്തില്‍ അത് നമ്മള്‍ പ്രചരിപ്പിച്ച ഒരു നുണ. അത് ശരിക്കുമൊരു 'മ്യുട്ടിനി' ആയിരുന്നു. ഒരു കൂ ഡി താ. പക്ഷെ ഫലിച്ചില്ല. അന്ന് നേതൃതം കൊടുക്കാന്‍ ആളില്ലായിരുന്നു. അത് നമ്മള്‍ മുതലെടുത്തു. ഇന്നത്‌ പറ്റില്ല. കൂടാതെ പട്ടാളത്തെ തീറ്റി പോറ്റുന്നതു നഷ്ട്ടകച്ചവടവുമാണിപ്പോള്‍.
"അതെങ്ങനെ" ഞാന്‍ അജ്ഞത നടിച്ചു.
" അത് പരമ രഹസ്യമാണ് , കിട്ടുടുന്നതില്‍ കൂടുതല്‍ ചിലവാണ്‌"
റമ്മിന്റെ കുപ്പിയില്‍ നിന്നും നേരെ കുടിക്കുന്ന ക്ലിയോപട്രയെ ഞാന്‍ അത്ഭുതോടെ നോക്കി. അത് കണ്ടിട്ട് അവള്‍ പറഞ്ഞു "അനിയ, നീ എന്നെ കുറിച്ചു പലതും കേട്ടിരിക്കും. പക്ഷെ ഞാന്‍ സ്വകാര്യതയില്‍ സത്യസന്ധയാണ് . പുറത്തെ പാര്‍ടികളില്‍ ഞാന്‍ വീഞ്ഞേ കഴിക്കു. അതൊരു മുഖംമൂടിയാണ്. അതികാരം തരുന്ന സ്വാതന്ത്ര്യം, അതിനെക്കാള്‍ കൂടുതലാണ് അത് തരുന്ന വിലക്കുകള്‍." അത് ശരിയല്ലേ എന്നമട്ടില്‍ അവര്‍ രാജ്ഞിയെ നോക്കി.
ഇന്ഗ്ലാണ്ടിടന്റെ രാജ്ഞി മുഖം താഴ്ത്തി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. എന്നിട്ട് പെട്ടന്ന് പറഞ്ഞു, " രാജ്യം നഷ്ട്ടപ്പെടുന്നതിലല്ല എനിക്ക് ഖേദം. കൊമ്മുനിസ്റ്ടുകാര്‍ക്ക് അത് കിട്ടുമല്ലോ എന്നോര്‍ത്താ. എങ്ങനെ അത് തടയാം എന്നാണെന്റെ ചിന്ത."
ഒരു കവിള്‍കൂടി മൊത്തിയ ശേഷം ക്ലിയോപാട്ര എഴുന്നേറ്റു പോയി. അപ്പോള്‍ രാജ്ഞി പറഞ്ഞു "അവള്‍ക്കിതൊന്നും മനസ്സിലാവില്ല, അല്ലാ, കാലമല്ലല്ലോ കാലം"
എന്റെ ഗ്ലാസ്‌ കാലിയായത് കണ്ടു, രാജ്ഞി വീണ്ടും നിറച്ചു.
"പറയു.... കുമാര്‍... നിനക്കെന്തങ്കിലും ബുദ്ധി തോന്നുന്നുണ്ടോ?"
എന്റെ ബുദ്ധിയില്ലാത്ത തലയില്‍ വിരലോടിച്ചു ആലോചിക്കുന്നതായി ഞാന്‍ നടിച്ചു.
അപ്പോള്‍ ക്ലിയോപാട്ര തിരിച്ചു വന്നു. കയ്യില്‍ നിറയെ കശുവണ്ടി പരിപ്പുമായി. അത് കൊറിച്ചുകൊണ്ട് അവള്‍ പറഞ്ഞു," നിനക്കൊരു കാര്യം ചെയ്യാം. രാജ്യം നഷ്ടപ്പെടുന്നതില്‍ ദുഃഖമില്ലങ്കില്‍, അധികാരം കൈ മാറുക."
"അതെങ്ങനെ..."ഉദാസീനയായി രാജ്ഞി ചോദിച്ചു.
"കൊണ്ഗ്രസ്സു കാരിലേക്ക്, കേട്ടിടത്തോളം അവരെല്ലാം നമ്മെ പ്പോലെ വലിയ വീട്ടില്‍ ജനിച്ച മര്യാധക്കരാന് . പിന്നെ കംമുനിസ്ടുകാര്‍ക്ക് വളരാന്‍ കാരണവും ഇല്ലാതാവും."
പെട്ടന്ന് രാജ്ഞി ചാടി എഴുന്നേറ്റു, ക്ലിയോപട്രെയേ വട്ടം കെട്ടിപ്പിടിച്ചു, "എന്റെ ചേച്ചി, ചേച്ചി ഒരിക്കല്‍ കൂടി ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കാന്‍ പോകുന്നു... ഞാനെങ്ങനെ ഇതിന് നന്ദി പറയും"
ക്ലിയോപാട്ര തല തല്ലി ചിരിച്ചു... കൂടെ ഞാനും....



No comments:

Post a Comment