Saturday, April 11, 2009


ഒരു വിലാപഗാനം

ചാഞ്ഞുനിന്നോരീ ശാഖയില്‍,
കൂട് കൂട്ടാന്‍ കൊതിക്കുന്നു പൈങ്കിളി,
അകലെയേതോ കോടക്കാറില്‍,
മറഞ്ഞിരിപ്പൂ തേന്‍മഴ.
രാക്കിളി, നീയെന്തെയിന്നു,
മൌനിയായിതീര്‍ന്നിതു,
കാത്തിരിക്കുകയാണോ, നീ,
വന്നുചേരാത്ത നിന്നിണയെ.
തമസ്സിന്‍ തമ്പിനുള്ളില്‍
ഏതോ ഏകാകി പാടുന്നു
അന്ധനെപോലെ ഞാനുമീ,
വഴിത്താരയില്‍ തേടുന്നു.
ഹൃദയം മണിവീണയാക്കി-
ദുഖഃഗാനം പാടുന്നു.
ഏതോ, വിദൂര സ്വപ്നത്തിന്‍
ചിറകുകരിഞ്ഞൊരു ഗന്ധം,
മനസ്സിന്‍ നസാരന്ദ്രത്തില്‍
മുടങ്ങാതെ തങ്ങി നില്ക്കുന്നു,
വര്‍ണങ്ങളെന്നോ പൊയ്പോയ,
മോഹത്തിന്‍ നൂറു ചിത്രങ്ങള്‍,
മനസ്സിന്‍ ഊഷരഭൂമിയില്‍,
അലയുന്നു നൂറുകോലങ്ങള്‍,
ജീവിതത്തിന്‍ സന്ധ്യവേളയില്‍
കൂര്‍ത്തുമൂര്‍ത്ത ശരങ്ങളായ്
കുത്തി മുറിവേല്‍പ്പിക്കാന്‍
വന്നു ചേരുന്നു കൂട്ടമായ്‌,
ഓര്‍മകള്‍ തീര്‍ക്കുന്നു ശരശയ്യ
ഉത്തരായണം കഴിഞ്ഞുവോ-
ഇനിയെത്ര കാതം ഞാന്‍
കാത്തിരിക്കണം, മൃത്യവേ?

No comments:

Post a Comment