Friday, April 14, 2023

ഒരു വിരഹഗാനം

 

ഒരു ചിരാതിൽ കത്തിച്ചുവച്ചൊരു
തിരിനാളമായെരിയുന്നു സ്വപ്നങ്ങൾ
ഒരു നറും ചിരിയുടെ ഓർമ്മയിൽ പൊള്ളുന്നു
കത്തുന്ന കരളിൻ്റെ ഉൾകാമ്പത്രയും
ഇനി വരില്ലെന്നറിഞെൻ്റെ ഹൃത്തടം
ഒരു കടൽ പോലാർത്തു കരയുന്നു ഇപ്പോഴും
വിരഹത്തിൽ കത്തുന്നോരഗ്നിയിൽ ചാമ്പലായ്
ചിറകു മുളയ്ക്കാത്ത സ്വപ്നങ്ങളോക്കെയും
ഒരു ചിരി ഒരു നോട്ടമൊരു സ്പർശം മാത്രമീ
കൂരിരുൾ കാട്ടിൽ സാന്ത്വനമായിന്നു
പോകുന്നു പ്രിയേ, പോകുന്നകലേക്ക്
സ്വപ്നങ്ങൾ എല്ലാം കരിഞ്ഞൊരി സന്ധ്യയിൽ.