Friday, April 14, 2023

ഒരു വിരഹഗാനം

 

ഒരു ചിരാതിൽ കത്തിച്ചുവച്ചൊരു
തിരിനാളമായെരിയുന്നു സ്വപ്നങ്ങൾ
ഒരു നറും ചിരിയുടെ ഓർമ്മയിൽ പൊള്ളുന്നു
കത്തുന്ന കരളിൻ്റെ ഉൾകാമ്പത്രയും
ഇനി വരില്ലെന്നറിഞെൻ്റെ ഹൃത്തടം
ഒരു കടൽ പോലാർത്തു കരയുന്നു ഇപ്പോഴും
വിരഹത്തിൽ കത്തുന്നോരഗ്നിയിൽ ചാമ്പലായ്
ചിറകു മുളയ്ക്കാത്ത സ്വപ്നങ്ങളോക്കെയും
ഒരു ചിരി ഒരു നോട്ടമൊരു സ്പർശം മാത്രമീ
കൂരിരുൾ കാട്ടിൽ സാന്ത്വനമായിന്നു
പോകുന്നു പ്രിയേ, പോകുന്നകലേക്ക്
സ്വപ്നങ്ങൾ എല്ലാം കരിഞ്ഞൊരി സന്ധ്യയിൽ.

Sunday, July 03, 2022


 

 Your Smile

Your smile gave me hope and life,

Your eyes told me a thousand stories,

Your silence was a soft music to my ears,

And it filled me with a melancholy.


But your smile was a delusion,

Enticed me to wander in vain,

In burning deserts and in barren moors,

Like nomad, to abandon the world.



Monday, June 10, 2019

അമ്മേ, മനസ്സിന്റെ നോവുകളൊക്കെയും
അല്‍പ നേരത്തേക്കുമറക്കുവാനായി ഞാന്‍
നിന്റെ മടിയില്‍ തല ചേര്‍ത്തുറങ്ങട്ടെ
നിന്റെ കരങ്ങള്‍ എന്നെ തഴുകട്ടേ.

വിഷുപ്പക്ഷി പാടുന്നകലെ മരക്കൊമ്പില്‍,
പാട്ടിന്റെ ശീലില്‍ കണിക്കൊന്നയാടുന്നു.
പോയ കാലത്തിന്‍ കഥകള്‍ മനസ്സിലോ,
മറ്റൊരു കൊന്നയായ് പൂത്തുലന്ഞീടുന്നു.
അമ്മേ, മനസ്സിന്റെ കൂരിരുള്‍ കാവില്‍ നീ,
ഒരു തരി വെട്ടം തെളിച്ചു വെച്ചീടുമോ,
തിരി വെട്ടത്തില്‍ ഉണരട്ടെയെന്‍ ജീവന്‍,
ചെറു ചൂടില്‍ തളിര്‍ക്കട്ടെയെന്‍ മനം.

Thursday, January 26, 2017

My "Xperia"ments (ചില ഗോവൻ സായാഹ്നങ്ങൾ)











പ്രതീക്ഷ

 ഒരിതൾ  വീണെൻറെ മുറ്റത്തലിയുമ്പോൾ,
ഒരു മരമായതുയർത്തെഴുന്നേറ്റിടും.
ഒരു ചെറു തുള്ളിയെൻ പുഴയിലലിയുമ്പോൾ,
ഒരു മഹാ സാഗരം പിറവിയെടുത്തിടും

Saturday, March 19, 2016

വീണ്ടുമൊരു വിഷു കൂടി

ഗതകാല സ്മരണകൾ വിടരുന്നു കൊന്നയായ് ,
വീണ്ടും വരികയായ് മറ്റൊരു വിഷു കൂടി,
വീണ്ടുമുണരുന്നു സ്വപ്നങ്ങൾ , മോഹങ്ങൾ ,
ഒരു വിഷുപക്ഷി പാടുന്നകതാരിൽ.


പാതവക്കിൽ പൊന്നണിഞ്ഞു നിൽക്കുന്നു  കൊന്നകൾ,
വീണ്ടും വരികയായ് മറ്റൊരു വിഷു കൂടി,
നേടിയ "കൈനേട്ടങ്ങൾ",പൂത്തിരിയായ്,
തീയായ്, ഒരു നൊമ്പരമായ് മനസ്സിൽ കിടക്കുന്നു.

കാണുവാനില്ല, നന്മകൾ, നേരുകൾ, എങ്കിലും,
വീണ്ടും വരികയായ് മറ്റൊരു വിഷു കൂടി,
കൊടികൾ, വർണ്ണ ക്കൊടികൾ ചുറ്റിലും,
സ്വപ്നങ്ങൾ വിൽക്കുന്ന കാപട്യചന്തകൾ

വഴി തെറ്റി വന്നൊരു സ്വപ്ന സഞ്ചാരി ഞാൻ
പഴിയേറെ കേട്ടൊരു നിസ്സഹായൻ ,
ഇനിയും വരികയായ് മറ്റൊരു വിഷു കൂടി,
ഇനിയുമൊരു  "കൈനേട്ടം" തരുമോ, നീ കാലമേ.



എൻറെ ഫോട്ടോഗ്രഫി പരീക്ഷണങ്ങൾ














Friday, March 18, 2016

എന്നിലെ നീ

എന്റെ വഴികളിൽ എല്ലാം നീ ഉണ്ടായിരുന്നു ,
പൂക്കളായി,, ചിലപ്പോൾ മൂളി എത്തുന്ന തെന്നലായി,
മറ്റു ചിലപ്പോൾ തുള്ളി ഓടുന്ന അരുവിയായി,
പിന്നെ കാലിൽ തറച്ച വേദനയായി.
എന്റെ വഴികൾ എല്ലാം നിന്നിലെക്കുള്ളതായിരുന്നു

എന്റെ വാക്കുകളിൽ എല്ലാം നീ ഉണ്ടായിരുന്നു,
മൂളലായി, ചിലപ്പോൾ  നിശ്വാസങ്ങളായി,
മറ്റു ചിലപ്പോൾ ഇടര്ച്ചയായി, നിശബ്ദതയായി,
പിന്നെ തൊണ്ടയിൽ തങ്ങിയ  ഗദ്ഗദമായി.
എൻറെ വാക്കുകൾ എല്ലാം നിന്നെക്കുറിച്ചായിരുന്നു.

എൻറെ  കാവ്യങ്ങളിൽ എല്ലാം നീ ഉണ്ടായിരന്നു,
രാഗങ്ങളായി, ചിലപ്പോൾ താളങ്ങളായി,
മറ്റു ചിലപ്പോൾ വിരസമായ ഗദ്യമായി,
പിന്നെ അർത്ഥമില്ലാത്ത പദങ്ങളായി.
എൻറെ കാവ്യങ്ങൾ എല്ലാം നീ ആയിരുന്നു